Follow KVARTHA on Google news Follow Us!
ad

ശബരിമല: സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഹം: രമേശ് ചെന്നിത്തല

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിന്മേലുള്ള Thiruvananthapuram, News, Sabarimala Temple, Religion, Supreme Court of India, Politics, Kerala,
തീരുമാനത്തിന്റെ വെളിച്ചത്തില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന പിടിവാശി സര്‍ക്കാര്‍മണ്ഡല മകരവിളക്ക് കാലത്ത് ഉപേക്ഷിക്കണം

റിവ്യൂ ഹര്‍ജി നല്‍കിയ രാഷ്ട്രീയ കക്ഷി കോണ്‍ഗ്രസ് മാത്രം, ബി ജെ പിയുടേത് കള്ളക്കളി


തിരുവനന്തപുരം: (www.kvartha.com 13.11.2018) ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിന്മേലുള്ള പുന:പ്പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.

ഈ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സ്ത്രീ പ്രവേശനം നടപ്പാക്കുമെന്ന പിടിവാശി മണ്ഡലം മകരവിളക്ക് കാലത്ത് ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നതിന്റെ സാങ്കേതികത്വത്തില്‍ സര്‍ക്കാര്‍ കടിച്ചു തൂങ്ങരുത്. സുപ്രീംകോടതിയുടെ തീരുമാനം ഭക്തജനങ്ങളുടെ വിജയമാണ്. ഇത് ഭക്തജനങ്ങള്‍ക്ക് പുതിയ പ്രത്യാശ നല്‍കുന്നു.

Ramesh Chennithala about Supreme Court Verdict, Thiruvananthapuram, News, Sabarimala Temple, Religion, Supreme Court of India, Politics, Kerala

രാഷ്ട്രീയ കക്ഷികളില്‍ കോണ്‍ഗ്രസ് മാത്രമാണ് റിവ്യൂ പെറ്റീഷന്‍ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ പ്രയാര്‍ ഗോപാലകൃഷ്ണനാണ് റിവ്യൂ ഹര്‍ജി നല്‍കിയത്. ബി.ജെ.പിയും മറ്റും റവ്യൂഹര്‍ജി പോലും നല്‍കാതെ കള്ളക്കളി കളിക്കുകയായിരുന്നു. സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ ജനഹിതം മാനിച്ച് വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനുള്ള പക്വമായ നിലപാട് സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramesh Chennithala about Supreme Court Verdict, Thiruvananthapuram, News, Sabarimala Temple, Religion, Supreme Court of India, Politics, Kerala.