Follow KVARTHA on Google news Follow Us!
ad

റാഫേല്‍ ഇടപാടില്‍ വാദപ്രതിവാദങ്ങള്‍ നടക്കവെ എയര്‍ വൈസ് മാര്‍ഷല്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി; കേസ് വിധി പറയാന്‍ മാറ്റി

റാഫേല്‍ ഇടപാടില്‍ വാദപ്രതിവാദങ്ങള്‍ നടക്കവെ എയര്‍ വൈസ് മാര്‍ഷല്‍ ഡി.ചലപതിNew Delhi, News, Business, Technology, Supreme Court of India, Flight, National,
ന്യൂഡല്‍ഹി: (www.kvartha.com 14.11.2018) റാഫേല്‍ ഇടപാടില്‍ വാദപ്രതിവാദങ്ങള്‍ നടക്കവെ എയര്‍ വൈസ് മാര്‍ഷല്‍ ഡി.ചലപതി സുപ്രീം കോടതിയിലെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയുടെ ഒന്നാം നമ്പര്‍ കോടതിമുറിയില്‍ നാല് മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ചലപതി എത്തിയത്. ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെയും അതിന്റെ സാങ്കേതികതയെയും പറ്റി കോടതി ഉദ്യോഗസ്ഥരോട് ആരാഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ഒന്നാം നമ്പര്‍ കോടതിമുറിയില്‍ നാലു മണിക്കൂറിലേറെ നീണ്ട വാദത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കേന്ദ്രത്തിനുവേണ്ടി വാദിച്ചു. എജിയുടെ വാദങ്ങളോടു ശക്തമായ ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഉയര്‍ത്തിയത്. ഇടയ്ക്ക് വ്യോമസേന ഉപമേധാവി ചലപതിയെയും നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കോടതി വിളിച്ചുവരുത്തി ചോദ്യങ്ങള്‍ ചോദിച്ചു.

Rafale Deal Hearing: SC Reserves Verdict on Pleas Seeking Probe, New Delhi, News, Business, Technology, Supreme Court of India, Flight, National

വ്യോമസേനയില്‍ പുതിയതായി ചേര്‍ത്തവ എന്തൊക്കെയാണെന്ന് കോടതി ചലപതിയോടു ചോദിച്ചു. സുഖോയ് - 30 ആണ് ഏറ്റവും പുതിയതായി സേനയില്‍ ചേര്‍ത്തിരിക്കുന്നത്. ഇനി 4+ തലമുറയില്‍പ്പെട്ട ഫൈറ്റര്‍ ജെറ്റുകളാണ് ഇന്ത്യയ്ക്ക് ആവശ്യം. അതാണ് റാഫേല്‍ ജെറ്റുകള്‍ തെരഞ്ഞെടുത്തതെന്നും ചലപതി കോടതിയെ അറിയിച്ചു.

റാഫേല്‍ വിമാന ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യോമസേനാ ഉദ്യോഗസ്ഥരെ ഹാജരാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എയര്‍ വൈസ് മാര്‍ഷലും സംഘവും കോടതിയില്‍ എത്തിയത്. റാഫേലുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ അവസാനിച്ചതോടെ കേസ് വിധി പറയാന്‍ മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rafale Deal Hearing: SC Reserves Verdict on Pleas Seeking Probe, New Delhi, News, Business, Technology, Supreme Court of India, Flight, National.