Follow KVARTHA on Google news Follow Us!
ad

മണ്ഡല കാലത്ത് പഴുതടച്ച സുരക്ഷ ഒരുക്കി സര്‍ക്കാര്‍; നാല് ഘട്ടങ്ങളിലായി 4500 പോലീസുകാരെ വിന്യസിക്കും, വനിതാ പോലീസുകാരെ ആവശ്യമെങ്കില്‍ മാത്രം സന്നിധാനത്ത് വിന്യസിക്കും

മണ്ഡല മകരവിളക്ക് മഹോത്സവം കുറ്റമറ്റതാക്കാന്‍ ശബരിമലയില്‍ പഴുതടച്ച Pathanamthitta, News, Sabarimala Temple, Women, Police, Protesters, Religion, Trending, Controversy, Kerala
പത്തനംതിട്ട: (www.kvartha.com 14.11.2018) മണ്ഡല മകരവിളക്ക് മഹോത്സവം കുറ്റമറ്റതാക്കാന്‍ ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കി സര്‍ക്കാര്‍. കഴിഞ്ഞ രണ്ട് തവണയും നട തുറന്നപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിഷേധങ്ങളും സുരക്ഷയും കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

യുവതികള്‍ ശബരിമലയില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധക്കാരുടെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പോലീസിന് കാര്യങ്ങള്‍ വേണ്ടവിധം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാകും സന്നിധാനത്ത് ഏര്‍പ്പെടുത്തുക.

Police to beef-up security at Sabarimala during pilgrimage season, Pathanamthitta, News, Sabarimala Temple, Women, Police, Protesters, Religion, Trending, Controversy, Kerala

നാല് ഘട്ടങ്ങളിലായി 4500 പോലീസുകാരെ വീതം ശബരിമലയില്‍ വിന്യസിക്കാനാണ് തീരുമാനം. മകരവിളക്കിന് 5000 പോലീസുകാരെ സന്നിധാനത്ത് എത്തിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമടക്കം എത്തുന്ന വനിതാ പോലീസുകാരെ ആവശ്യമെങ്കില്‍ മാത്രം സന്നിധാനത്ത് വിന്യസിക്കും. ഇല്ലെങ്കില്‍ ചിത്തിര ആട്ടവിശേഷ സമയത്തേത് പോലെ അമ്പത് വയസ് കഴിഞ്ഞ വനിതാ പോലീസുകാരെയാകും സന്നിധാനത്ത് വിന്യസിക്കുക.

പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിതാ പോലീസുകാരെ നിയോഗിക്കും. പോലീസ് വിന്യാസത്തില്‍ വനിത ബറ്റാലിയനെയും ഉള്‍പ്പെടുത്തി. 1500 വനിത പോലീസുകാരെ മണ്ഡല, മകര വിളക്ക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും.

രണ്ട് ഐ.ജിമാരുടെ മേല്‍നോട്ടത്തിലായിരിക്കും സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാക്രമീകരണങ്ങള്‍ നിയന്ത്രിക്കുക. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ രണ്ട് എസ്.പിമാര്‍ വീതമുണ്ടാകും. ക്രമസമാധാനം, തിരക്ക് എന്നിവ നിയന്ത്രിക്കുന്നതിനാണ് രണ്ട് എസ്.പിമാരുടെ സേവനം.

മാധ്യമ പ്രവര്‍ത്തകരെ വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും പ്രവേശിപ്പിക്കുക. ഭക്തന്മാര്‍ക്ക് പ്രവേശനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശേഷമായിരിക്കും. കാല്‍നടയായി എത്തുന്ന ഭക്തന്മാരെയാകും ആദ്യം പ്രവേശിപ്പിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police to beef-up security at Sabarimala during pilgrimage season, Pathanamthitta, News, Sabarimala Temple, Women, Police, Protesters, Religion, Trending, Controversy, Kerala.