Follow KVARTHA on Google news Follow Us!
ad

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടത്: കെ പി കുഞ്ഞിക്കണ്ണന്‍

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി K.P. Kunhikannan, Kanhangad, Kasaragod, News, Congress, K P Kunhikkannan about Congress History
കാഞ്ഞങ്ങാട്: (www.kvartha.com 12.11.2018) കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. അധസ്ഥിത ജനവിഭാഗത്തിന്റെ മോചനത്തിന് വേണ്ടി കോണ്‍ഗ്രസിന്റെ കര്‍മധീരരായ കോണ്‍ഗ്രസ് നേതാക്കള്‍ വഹിച്ച പങ്ക് ആവോശോജ്വലമാണ്. എന്നാല്‍ ക്ഷേത്ര പ്രവശേന വിളംബരത്തിന്റെ പേരില്‍ വീമ്പിളക്കുന്ന സിപിഎം ഇക്കാലഘട്ടങ്ങളില്‍ പിറവി എടുത്തിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നടത്തിയ നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉച്ചനീചത്വങ്ങള്‍ തുടച്ചുമാറ്റാന്‍ സാമൂഹിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ നൂറുകണക്കിന് കോണ്‍ഗ്രസ് നേതാക്കളെ മറന്ന് സിപിഎമ്മിനു വേണ്ടി വാദിക്കുന്നവരുടെ നിലപാടുകള്‍ അപഹാസ്യമാണെന്നും കെ.പി കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷനായിരുന്നു. ഐഎന്‍ടിയുസി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. എം.സി. ജോസ്, ഡിസിസി ഭാരവാഹികളായ മാമുനി വിജയന്‍, പി.ജി ദേവ്, പി.കെ ഫൈസല്‍, പി.വി സുരേഷ്, വിനോദ്കുമാര്‍ പള്ളയില്‍വീട്, കെ.പി പ്രകാശന്‍, കെ.വി സുധാകരന്‍, ഹരീഷ് പി നായര്‍, നേതാക്കളായ സാജിദ് മൗവ്വല്‍, ബാബു കദളിമറ്റം, ഡി.വി ബാലകൃഷ്ണന്‍, എന്‍ മഹേന്ദ്രപ്രതാപ്, സി രാജന്‍ പെരിയ, രമേശന്‍ കരുവാച്ചേരി, യു ശേഖരന്‍ നായര്‍, പദ്മരാജന്‍ ഐങ്ങോത്ത്, എം കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: K.P. Kunhikannan, Kanhangad, Kasaragod, News, Congress, K P Kunhikkannan about Congress History