Follow KVARTHA on Google news Follow Us!
ad

വിമര്‍ശിച്ചാല്‍ സി പി എം സംഘിയാക്കും; ജീവനുള്ള കാലം ബി ജെ പിയിലേക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് ചെന്നിത്തല

സിപിഎമ്മിനെ വിമര്‍ശിക്കുന്നവരെ അവര്‍ 'സംഘി'യാക്കുകയാണെന്നും അങ്ങനെThiruvananthapuram, News, Politics, Congress, BJP, Criticism, Religion, Kerala,
തിരുവനന്തപുരം: (www.kvartha.com 03.11.2018) സിപിഎമ്മിനെ വിമര്‍ശിക്കുന്നവരെ അവര്‍ 'സംഘി'യാക്കുകയാണെന്നും അങ്ങനെ ചെയ്ത് അവര്‍ ബിജെപിയെ വളര്‍ത്തുകയാണെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ നേരത്തെ ഉയരുന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറും എന്നുള്ളത്.

എന്നാല്‍ ജീവനുള്ള കാലത്തോളം ബിജെപിയിലേക്ക് പോകില്ലെന്നും ഇത്തരം ആക്ഷേപങ്ങള്‍ നേരത്തേ മുതല്‍ കേള്‍ക്കുന്നതാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന്റെ വിഡിയോ അഭിമുഖ പരമ്പരയിലാണ് സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ചുള്ള പരാമര്‍ശങ്ങള്‍ രമേശ് ചെന്നിത്തല നടത്തിയത്.

Chennithala blames BJP and CPM, Thiruvananthapuram, News, Politics, Congress, BJP, Criticism, Religion, Kerala

രമേശ് ചെന്നിത്തല അടുത്തു തന്നെ ബിജെപിയിലേക്ക് പോകും, കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും എന്നൊക്കെ പലരും ആരോപണം ഉന്നയിക്കാറുണ്ട്. എന്നെങ്കിലും താങ്കള്‍ ബിജെപിയിലേക്ക് പോകുമോ? എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ഞാന്‍ എന്റെ ജീവിതകാലത്ത് പോകില്ല. മരിച്ചു കഴിഞ്ഞാല്‍ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. അതിലൊന്നും വലിയ കാര്യമില്ല. ഞാന്‍ 87-ല്‍ കോട്ടയത്ത് പാര്‍ലമെന്റില്‍ മത്സരിക്കുന്ന കാലം മുതല്‍ തന്നെ ഇതു കേള്‍ക്കുന്നതാണ്. അത് സിപിഎമ്മിന്റെ ഒരു തന്ത്രമാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കുക ബിജെപിയെ വളര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യം.

കേരളത്തിലെ സിപിഎം കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യലാണ് ഇപ്പോള്‍ അവരുടെ ജോലി. ഹിന്ദുക്കളെല്ലാം ബിജെപിയാണോ? ചന്ദനക്കുറി ഇട്ടവരെല്ലാം ബിജെപിയാണോ? ക്ഷേത്രത്തില്‍ പോകുന്നവരെല്ലാം ബിജെപിയാണോ? അങ്ങനെ പറഞ്ഞുണ്ടാക്കി ബിജെപിക്ക് വളം വെച്ചു കൊടുക്കുകയാണ് സിപിഎം ഇപ്പോള്‍ ചെയ്യുന്നത്.

ഇത് ജനങ്ങള്‍ക്ക് അറിയാം. ഹിന്ദുക്കളെല്ലാം ബിജെപി ആണെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ബിജെപി നേടില്ലേ? സിപിഎം എത്ര പരിശ്രമിച്ചാലും ബിജെപിയിലേക്ക് ആളുകള്‍ പോകുകയുമില്ല. എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി വേദിയില്‍ പോയി എന്നു വെച്ച് സിപിഎംകാര്‍ മുഴുവന്‍ ബിജെപിക്കാര്‍ ആകും എന്നാണോ? അല്ല.

ന്യൂനപക്ഷ വോട്ടില്‍ കണ്ണു നട്ടാണ് സിപിഎം ഇതൊക്കെ ചെയ്യുന്നത്. പക്ഷേ ന്യൂനപക്ഷവും ഭൂരിപക്ഷവും അവര്‍ക്ക് വോട്ടു ചെയ്യാന്‍ പോണില്ല. സിപിഎമ്മിനെ എതിര്‍ക്കുന്നവരെയൊക്കെ അവര്‍ സംഘിയാക്കുകയാണ്. അങ്ങനെ അവരെ എതിര്‍ക്കുന്നവരെയൊക്കെ സംഘിയാക്കി സത്യത്തില്‍ ബിജെപിയെ വളര്‍ത്തുന്നത് അവര്‍ തന്നെയല്ലേ? ഇതൊക്കെ പഴകിപ്പൊളിഞ്ഞ അവരുടെ നിലപാടുകളാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennithala blames BJP and CPM, Thiruvananthapuram, News, Politics, Congress, BJP, Criticism, Religion, Kerala.