Follow KVARTHA on Google news Follow Us!
ad

വാറണ്ടുമായി കാത്തുനിന്ന പോലീസിന്റെ കണ്ണുവെട്ടിച്ച് വക്കീലിന്റെ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം; അവതാര്‍ ഗോള്‍ഡ് ഉടമയെ പോലീസ് വളഞ്ഞിട്ടു പിടികൂടി

വാറണ്ടുമായി കാത്തുനിന്ന പോലീസിന്റെ കണ്ണുവെട്ടിച്ച് വക്കീലിന്റെ കാറില്‍ കയറി രThrissur, News, Local-News, Business Man, Police, Arrested, Investment, Court, Kerala,
തൃശൂര്‍: (www.kvartha.com 06.11.2018) വാറണ്ടുമായി കാത്തുനിന്ന പോലീസിന്റെ കണ്ണുവെട്ടിച്ച് വക്കീലിന്റെ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അവതാര്‍ ഗോള്‍ഡ് ഉടമയെ പോലീസ് വളഞ്ഞിട്ടു പിടികൂടി. കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി ഒ.അബ്ദുല്ലയാണ് തൃത്താല പോലീസിന്റെ പിടിയിലായത്.

രക്ഷപ്പെടാന്‍ ശ്രമിച്ച അബ്ദുല്ലയെ തടയാന്‍ പോലീസും നിക്ഷേപകരും കാര്‍ വളഞ്ഞെങ്കിലും നിക്ഷേപകരെ കാറിടിച്ചുവീഴ്ത്താന്‍ വക്കീല്‍ തുനിഞ്ഞതായും നിക്ഷേപകര്‍ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സിജെഎം കോടതി വളപ്പില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

Businessman arrested for fraud, Thrissur, News, Local-News, Business Man, Police, Arrested, Investment, Court, Kerala

14 കേസുകളില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു അബ്ദുല്ല. ഇയാള്‍ മറ്റൊരു കേസില്‍ ജാമ്യമെടുക്കാന്‍ തൃശൂര്‍ കോടതിയില്‍ എത്തുന്നുണ്ടെന്നറിഞ്ഞ് തൃത്താല പോലീസും തട്ടിപ്പിനിരയായ നിക്ഷേപകരും കോടതിവളപ്പില്‍ കാത്തുനിന്നിരുന്നു.

പതിനൊന്നുമണിയോടെ അബ്ദുല്ല കൂട്ടാളികളായ ഫൈസല്‍, നാസര്‍ എന്നിവരോടൊപ്പം കോടതിയിലെത്തി. കോടതിമുറിക്കുള്ളില്‍ കയറിയെങ്കിലും ഇവരുടെ കേസ് വിളിച്ചത് ഉച്ചയ്ക്കുശേഷമാണ്. ഇതിനിടെ നാസറും ഫൈസലും കോടതിവിട്ടു പോയെങ്കിലും അബ്ദുല്ല പുറത്തിറങ്ങിയില്ല.

ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പുറത്തുകാത്തുനിന്നിരുന്നു. അഞ്ചുമണിയോടെ അബ്ദുല്ലയുടെ അഭിഭാഷകന്‍ കോടതിയിലെത്തി. നിക്ഷേപകരും പോലീസും കാണാതെ അബ്ദുല്ലയെ കോടതിയുടെ വടക്കുഭാഗത്തുകൂടി പുറത്തെത്തിച്ചു. സ്വന്തം കാറില്‍ അബ്ദുല്ലയെ കയറ്റി രക്ഷപ്പെടാന്‍ വക്കീല്‍ ശ്രമിച്ചു.

എന്നാല്‍, വിവരമറിഞ്ഞ നിക്ഷേപകരും പോലീസും കുതിച്ചെത്തി വാഹനം തടഞ്ഞു. ആദ്യം ഡോര്‍ തുറക്കാന്‍ അബ്ദുല്ല തയാറായില്ല. പോലീസ് കര്‍ശന നിര്‍ദേശം നല്‍കി തുറപ്പിക്കുകയായിരുന്നു. അബ്ദുല്ലയെ കസ്റ്റഡിയിലെടുത്ത് തൃത്താലയിലേക്കു കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Businessman arrested for fraud, Thrissur, News, Local-News, Business Man, Police, Arrested, Investment, Court, Kerala.