Follow KVARTHA on Google news Follow Us!
ad

ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കുറിച്ച് വ്യാജപ്രചരണം; 89 വെബ് സൈറ്റുകള്‍ക്കെതിരെ കേസെടുത്തു

ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കുറിച്ച് വ്യാജപ്രചരണം നടത്തിയ 89 വെബ് New Delhi, News, Health, Health & Fitness, Technology, Website, Probe, Case, FIR, hospital, Treatment, National,
ന്യൂഡല്‍ഹി: (www.kvartha.com 16.11.2018) ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കുറിച്ച് വ്യാജപ്രചരണം നടത്തിയ 89 വെബ് സൈറ്റുകള്‍ക്കെതിരെ കേസെടുത്തു. നാഷണല്‍ ഹെല്‍ത്ത് ഏജന്‍സി, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീമും നടത്തിയ അന്വേഷണത്തിലാണ് സൈറ്റുകളില്‍ വ്യാജപ്രചരണം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇത്തരം സൈറ്റുകള്‍ക്കെതിരെയും ഉടമസ്ഥര്‍ക്കെതിരെയും എന്‍.എച്ച്.ഒ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയായിരുന്നു.

സൈറ്റുകളില്‍ പദ്ധതിയെക്കുറിച്ച് വ്യാജമായ വിവരങ്ങളാണ് നല്‍കിയിരുന്നതെന്നും രോഗികള്‍ക്ക് ലഭ്യമാകേണ്ട സൗകര്യങ്ങളുടെ വിവരങ്ങളും, പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന ആശുപത്രികളുടെ വിവരങ്ങളും വ്യാജമായാണ് രേഖപ്പെടുത്തിയതെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ആയുഷ്മാന്‍ മിത്ര ഒരു ഏജന്‍സിക്കും വാടകയ്ക്ക് നല്‍കിയിട്ടില്ല, നിലവിലുള്ള ജീവനക്കാരില്‍ ശരിയായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ വി.കെ.തിവാരി വ്യക്തമാക്കി.

Ayushman Bharat: FIR against owners of 89 websites spreading false information, New Delhi, News, Health, Health & Fitness, Technology, Website, Probe, Case, FIR, hospital, Treatment, National

' ഈ വെബ്‌സൈറ്റുകള്‍ ആരോഗ്യ പദ്ധതികള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചത്. രോഗബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഗുണഭോക്താവിന് കാര്‍ഡുകള്‍ ലഭ്യമാക്കിയിരുന്നു.

സ്‌കീം പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ഫീസ് ആവശ്യമില്ല. സ്ഥിരമായ നിരീക്ഷണത്തിന് ശേഷമാണ് സൈറ്റുകള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കും തടയിട്ടത്. തുടര്‍ന്ന് സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തികള്‍ക്കെതിരെയും കേസെടുത്തത്' എന്നും എന്‍.എച്ച്.എ സി.ഇ.ഒ ഇന്ദുഭൂഷണ്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ayushman Bharat: FIR against owners of 89 websites spreading false information, New Delhi, News, Health, Health & Fitness, Technology, Website, Probe, Case, FIR, hospital, Treatment, National.