Follow KVARTHA on Google news Follow Us!
ad

ആക്റ്റിവിസ്റ്റുകള്‍ക്ക് പോലീസ് യുണിഫോം ലഭിച്ചത് ഒത്താശയോടെ, പ്രളയ ദുരിതാശ്വാസമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിദേശ രാജ്യങ്ങളില്‍ നിന്നും പിരിച്ചു കൊണ്ടുവരുന്ന തുക വിശ്വാസി സമൂഹം തള്ളിക്കളയും: രവീശ തന്ത്രി കുണ്ടാര്‍

കപട ഭക്തിയുമായി ശബരിമല കയറാന്‍ ശ്രമിച്ച ആക്റ്റിവിസ്റ്റുകള്‍ക്ക് പോലീസ് യുണിഫോം നല്‍കിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെതാണെന്ന് ബിജെപി സംസ്ഥാന സമിതി Kerala, News, kasaragod, Trending, BJP, Sabarimala, Raveesha Tantri Kundar against Kerala Government
കാസര്‍കോട്: (www.kvartha.com 21.10.2018) കപട ഭക്തിയുമായി ശബരിമല കയറാന്‍ ശ്രമിച്ച ആക്റ്റിവിസ്റ്റുകള്‍ക്ക് പോലീസ് യുണിഫോം നല്‍കിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെതാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാര്‍ ആരോപിച്ചു. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരിക്കലും കൈമാറാന്‍ പാടില്ലാത്ത ഔദ്യോഗിക യുണിഫോം മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും അറിയാതെ ആക്റ്റിവിസ്റ്റ്കള്‍ക്ക് നല്‍കാന്‍ സ്ഥലത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ധൈര്യം വരികയില്ല. മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന ഒരു വന്‍ ഗൂഡാലോചനയുടെ ഭാഗമായുള്ള നാടകമാണ് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പോലീസ് ഭംഗിയായി ആടിതിമര്‍ക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന ആചാര അനുഷ്ഠാനങ്ങളുടെ മേല്‍ കളങ്കം ചാര്‍ത്തി കൊണ്ട് യുവതി പ്രവേശനവുമായി മുന്നോട്ടു പോവാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ ജനാധിപത്യ രീതിയില്‍ ഉള്ള പ്രതിഷേധങ്ങള്‍ക്ക് അധികാരികള്‍ സാക്ഷ്യം വഹിക്കേണ്ടിവരും. ശബരിമലയിലേക്ക് ഒരു പ്രത്യേക പ്രായപരിധിയുള്ളവര്‍ പ്രവേശിക്കരുത് എന്ന് പറയുന്നത് അവിടത്തെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായാണ്. ഹൈന്ദവ ആചാരങ്ങള്‍ വ്രണപ്പെടുത്തിയവര്‍ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുന്ന സന്ദര്‍ഭത്തില്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കാന്‍ എന്ന പേരില്‍ വിദേശ രാജ്യങ്ങളില്‍ ബിസിനസ് മീറ്റുകള്‍ നടത്തി ചുറ്റികറങ്ങുകയാണ് മുഖ്യമന്ത്രിയും സംഘവും.

ഹൈന്ദവ വിശ്വാസം വൃണപ്പെടുത്തി ആക്റ്റിവിസ്റ്റകള്‍ക്ക് വേണ്ടി നിലക്കൊളുന്ന സര്‍ക്കാര്‍ പ്രളയദുരിതാശ്വാസ പേരു പറഞ്ഞു പിരിച്ചു കൊണ്ടുവരുന്ന തുക വിശ്വാസി സമൂഹം തള്ളികളയുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പരിപാടി അയ്യപ്പ സേവാ സമാജത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അരവിന്ദാക്ഷന്‍ എം.കെ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി രമേശ്, അയ്യപ്പ സേവാ സമാജം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി ഹരീഷ്, കെ.ട്ടി കാമത്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി ഹരീഷ്, യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറി അഞ്ജു ജോസ്റ്റി, കേശവ,കെ.ജി മനോഹരന്‍, ശ്രീധരന്‍ ബെള്ളുര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, kasaragod, Trending, BJP, Sabarimala, Raveesha Tantri Kundar against Kerala Government
  < !- START disable copy paste -->