Follow KVARTHA on Google news Follow Us!
ad

ശബരിമലയിലെ സംഘര്‍ഷത്തിന് ആര്‍ എസ് എസും, സര്‍ക്കാരും കൂട്ടുപ്രതികള്‍; രമേശ് ചെന്നിത്തല

ശബരിമലയിലെ വിഷയവുമായി ബന്ധപ്പെട്ടു പ്രക്ഷോഭം കോണ്‍ഗ്രസും, യു ഡി എഫും പകുതി വഴിയില്‍ News, Thiruvananthapuram, Kerala, Congress, BJP, UDF, Ramesh Chennithala, Sabarimala, Court, RSS,

തിരുവനന്തപുരം:(www.kvartha.com 20/10/2018) ശബരിമലയിലെ വിഷയവുമായി ബന്ധപ്പെട്ടു പ്രക്ഷോഭം കോണ്‍ഗ്രസും, യു ഡി എഫും പകുതി വഴിയില്‍ ഉപേക്ഷിച്ചുവെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളളയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസും, യു ഡി എഫും ഈ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഇല്ലന്ന് തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

News, Thiruvananthapuram, Kerala, Congress, BJP, UDF, Ramesh Chennithala, Sabarimala, Court, RSS, Ramesh chennithala on Sabarimala issue

അതേ സമയം വിശ്വാസികളുടെ വികാരങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുമെന്നും നേരത്തെ പ്രഖ്യാപിച്ചതുമാണ്. ഈ വ്‌സതുതകള്‍ മറച്ച് വച്ചാണ് ശ്രീധരന്‍ പിള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ തലത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും കേരളത്തില്‍ അതിനെതിരെ ജനങ്ങളെ ഇളക്കി വിട്ട് കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന ബി.ജെ.പിക്കാണ് നപുംസക നയമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ശബിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിയെ ബി.ജെ.പിയും ആര്‍.എസ്.എസും ശക്തിയായി അനുകൂലിക്കുകയാണ് ആദ്യം ചെയ്തത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുള്‍പ്പടെയുള്ള നേതാക്കള്‍ക്ക് വിധി വന്ന ആദ്യ ദിവസങ്ങളില്‍ ഒരേ സമയം അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന സര്‍ക്കസ് കളിക്കുകയായിരുന്നു. പിന്നീട് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന് കണ്ടപ്പോഴാണ് ജനങ്ങളെ ഇളക്കി വിട്ട് രംഗത്തിറങ്ങിയത്. ഇപ്പോഴാകട്ടെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് എല്ലാ സംരക്ഷണവും നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തിന് കത്തയച്ചിരിക്കുകയാണ്. അതേ സമയം തന്നെ സ്ത്രീപ്രവേശനത്തിനെതിരെ ബി.ജെ.പിക്കാര്‍ ഇവിടെ സമരം നടത്തുകയും ചെയ്യുന്നു. ഇതാണ് യഥാര്‍ത്ഥനപുംസക നയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തിന് ഇന്ധനം പകരുകയാണ് സി പി എമ്മും സര്‍ക്കാരും ചെയ്യുന്നത്. ശബരിമലയിലെ സംഘര്‍ഷത്തില്‍ ആര്‍ എസ് എസും സര്‍ക്കാരും കൂട്ടുപ്രതികളാണ്. ബി ജെ പിയും, സി പി എമ്മും ഇക്കാര്യത്തില്‍ പരസ്പര സഹായസംഘം പോലെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനു കോണ്‍ഗ്രസിനും യു.ഡി.എഫിനും എന്നും ഒരേ നയമാണ്. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടണമെന്ന നിലപാടാണ് 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ആ നിലപാടില്‍ കോണ്‍ഗ്രസും യു ഡി എഫും ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ ബി. ജെ പിയുടെ നിലപാട് കാപട്യം മാത്രമല്ല അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Keywords: News, Thiruvananthapuram, Kerala, Congress, BJP, UDF, Ramesh Chennithala, Sabarimala, Court, RSS, Ramesh chennithala on Sabarimala issue

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)