Follow KVARTHA on Google news Follow Us!
ad

അയ്യപ്പനെല്ലാം കാണുന്നുണ്ട്! അല്ലെങ്കില്‍ ഇത്ര പെട്ടെന്ന് ബിജെപിക്ക് ഒരു എം എല്‍ എ അവസരം തരുമോ?; പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തിനു പിന്നാലെ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ പ്രതിഷേധം

'അയ്യപ്പനെല്ലാം കാണുന്നുണ്ട്! അല്ലെങ്കില്‍ ഇത്ര പെട്ടന്ന് ബിജെപിക്ക് ഒരു എം എല്‍ എ അവസരം തരുമോ?. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തിനു പിന്നാലെ Kerala, News, Trending, Social Network, MLA, Facebook post of Sanghparivar about MLA's death goes viral
തിരുവനന്തപുരം: (www.kvartha.com 20.10.2018) 'അയ്യപ്പനെല്ലാം കാണുന്നുണ്ട്! അല്ലെങ്കില്‍ ഇത്ര പെട്ടന്ന് ബിജെപിക്ക് ഒരു എം എല്‍ എ അവസരം തരുമോ?. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തിനു പിന്നാലെ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം സ്വദേശിയാണെന്ന് കുറിച്ചിരിക്കുന്ന മധു ലാല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുമാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

'അയ്യപ്പനെല്ലാം കാണുന്നുണ്ട്! അല്ലെങ്കില്‍ ഇത്ര പെട്ടന്ന് ബിജെപിക്ക് ഒരു എം എല്‍ എ അവസരം തരുമോ? മഞ്ചേശ്വരം എം എല്‍ എ ശ്രീ അബ്ദുള്‍ റസാഖ് അന്തരിച്ചു. ആദരാഞ്ജലികള്‍!' എന്നാണ് പോസ്റ്റ്. പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി പേര്‍ പോസ്റ്റിന് പ്രതികൂലമായി കമന്റ് ചെയ്തു. യുവാവിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ് അന്തരിച്ചത്. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Social Network, MLA, Facebook post of Sanghparivar about MLA's death goes viral
  < !- START disable copy paste -->