Follow KVARTHA on Google news Follow Us!
ad

ഫെമിനിസ്റ്റുകളുടെ ലിംഗസമത്വം തെളിയിക്കുന്ന കേന്ദ്രമല്ല ശബരിമല: ബി ജെ പി

ആക്ടിവിസ്റ്റകള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും കയറി നെരങ്ങാനുള്ള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം കേരള സര്‍ക്കാരാക്കി Kasaragod, News, Sabarimala, Sabarimala Temple, BJP, Trending, Adv. K. Srikanth, BJP on Sabarimala issue
കാസര്‍കോട്: (www.kvartha.com 19.10.2018) ആക്ടിവിസ്റ്റകള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും കയറി നെരങ്ങാനുള്ള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം കേരള സര്‍ക്കാരാക്കി കൊടുക്കുന്നുവെന്ന് ബി ജെ പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. നാളുകള്‍ക്ക് മുമ്പേ തന്നെ വിശ്വസികളെ വെല്ലുവിളിച്ച് ഹൈന്ദവസമൂഹത്തെ അപമാനിച്ച റഹനയെ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് കൊണ്ടുവന്നത് സി പി എം ഗൂഢലോചനയാണെന്നും ശ്രീകാന്ത് ആരോപിച്ചു.

കാസര്‍കോട് ഹൈവേ ഉപരോധിച്ച ഭക്തജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. അത് പരീക്ഷിക്കരുത്. അതിരു വിട്ടാല്‍ തടുത്ത് നിര്‍ത്താന്‍ കേരളാ പോലീസിനും സാധ്യമല്ല. ആചാരങ്ങളെ വെല്ലുവിളിക്കാന്‍ പിണറായിക്കും കടകംപള്ളിക്കും സാധ്യമല്ലെന്നും ശ്രീകാന്ത് പറഞ്ഞു.

ഉച്ചയ്ക്ക് 12 മണി മുതല്‍ കറന്തക്കാട് കുത്തിരിപ്പ് സമരം നടത്തിയ ശേഷം വൈകുന്നരം ഹൈവേ ഉപരോധിക്കുകയായിരുന്നു. ആര്‍ എസ് എസ് സംഘചാലക് ദിനേശ് മഠപ്പുര, ലോകേഷ്, സുരേഷ് കുമാര്‍ ഷെട്ടി, പി. രമേശ്, സുകുമാര്‍ കുദ്രെ പാടി, ധനഞ്ജയ മധൂര്‍, ബി എം എസ് നേതാവ് ശ്രീനിവാസ്, ദിനേശ്, പ്രമീള നായ്ക്ക്, പി ആര്‍ സുനില്‍, ശ്രീലത ടീച്ചര്‍, സി.വി. പൊതുവാള്‍, എന്‍. സതീശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Sabarimala, Sabarimala Temple, BJP, Trending, Adv. K. Srikanth, BJP on Sabarimala issue