Follow KVARTHA on Google news Follow Us!
ad

ഐ എഫ് എഫ് കെ: സിഗ്‌നേച്ചര്‍ ഫിലിമിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്നThiruvananthapuram, News, Application, Cinema, Entertainment, Office, Kerala,
തിരുവനന്തപുരം: (www.kvartha.com 19.10.2018) കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേള 2018 ഡിസംബര്‍ ഏഴു മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 30 സെക്കന്‍ഡു വരെ ദൈര്‍ഘ്യമുള്ള സിഗ്‌നേച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.

അക്കാദമിയില്‍ സമര്‍പ്പിക്കുന്ന സ്‌റ്റോറി ബോര്‍ഡും ബജറ്റും ഒരു വിദഗ്ധ സമിതി പരിശോധിച്ച ശേഷം ആശയത്തിന്റെ ഗുണനിലവാരത്തിന്റെയും നിര്‍മ്മാണച്ചെലവിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കും. പ്രളയാനന്തര കേരളത്തിന്റെ അതിജീവനവും പുനര്‍നിര്‍മാണവും എന്ന വിഷയത്തിലൂന്നിയുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്.

23nd International Film Festival of Kerala, Thiruvananthapuram, News, Application, Cinema, Entertainment, Office, Kerala

2018 ഒക്ടോബര്‍ 31 വൈകിട്ട് അഞ്ചു മണിക്കു മുമ്പായി സ്‌റ്റോറിബോര്‍ഡും ബജറ്റും ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ അക്കാദമിയില്‍ ലഭിച്ചിരിക്കണം. കവറിനു പുറത്ത് 'സിഗ്‌നേച്ചര്‍ ഫിലിം 23 -ാമത് ഐ.എഫ്.എഫ്.കെ' എന്ന് എഴുതിയിരിക്കണം.

സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം10 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക: 04712310323

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 23nd International Film Festival of Kerala, Thiruvananthapuram, News, Application, Cinema, Entertainment, Office, Kerala.