» » » » » » » » അയാള്‍ കയ്യെടുത്തെന്റെ കാലിലും പാവാടയ്ക്കടിയിലേക്കും വെച്ചു; ബസില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: (www.kvartha.com 11.09.2018) കുട്ടിക്കാലത്ത് ബസില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് കൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കോഴിക്കോട് സ്വദേശിനിയായ ഹെരീന ആലീസ് ഫെര്‍ണാണ്ടസ് ആണ് ബാല്യകാലത്ത് തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കിലൂടെ തുറന്നുപറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

'ആറാം ക്ലാസില്‍ പഠിക്കണ സമയമാണ്. സ്‌ക്കൂള്‍ ബസിലൊന്നുമല്ല യാത്ര. രാവിലെയും വൈകിട്ടും സ്ഥിരമായി പോകുകയും വരികയും ചെയ്യുന്ന ബസുകളുണ്ട്. ലൈന്‍ ബസുകളിലൊക്കെ സ്‌കൂള്‍ കുട്ടികള്‍ സീറ്റൊക്കെ കിട്ടിയാല്‍ ഇരിക്കും. സി ടി അല്ലേന്നും പറഞ്ഞ് എണീപ്പിച്ച് വിടുന്ന പരിപാടിയൊന്നുമുണ്ടായിരുന്നില്ല.

Woman reveals immoral abuse as child, Kozhikode, News, Facebook, Post, Molestation, Kerala

3. 30 മണിയ്ക്ക് സ്‌കൂള്‍ വിട്ട് ജൂനിയര്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ വീണ് കിടക്കുന്ന പുളി പെറുക്കി ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അന്നൊരു 2, 3 മിനിറ്റ് വൈകി. സ്ഥിരമായി പോകുന്ന ബസ് പോയിട്ടുണ്ട്. അടുത്ത ബസ് വന്നപ്പഴേ നല്ല തിരക്കാണ്. ക്ലീനര്‍ പിറകില്‍ കൂടി കേറിക്കോളാന്‍ പറഞ്ഞു. ഞങ്ങള്‍ മൂന്നാല് പേരുണ്ട്. അവിടൊരു കമ്പീല്‍ തൂങ്ങി പുളിയും തിന്നങ്ങനെ നില്‍ക്കുവാണ്.

മാനാഞ്ചിറ ആയപ്പോള്‍ ഞാന്‍ നിന്നതിനടുത്തുള്ള ഒരു സീറ്റ് കാലിയായി. മോളിരുന്നോന്ന് പറഞ്ഞ് ഒരു മന്‍ഷ്യന്‍ കാലകത്തി തന്നു. ജനലിനടുത്തന്നെ ഇരുന്നു. മടിയില്‍ ബാഗുണ്ട്. കൂടേണ്ടായിരുന്ന ഒരാള്‍ടെ ബാഗും കൂടി പിടിക്കാന്‍ തന്നിട്ടുണ്ട്.

എം.സി.സി ബാങ്ക് എത്തിയപ്പഴേക്കും ബസില്‍ ആള്‍ക്കാര്‍ പിന്നെയും കയറി നിറഞ്ഞു. അടുത്തിരുന്നയാള്‍ എന്നെ വല്ലാതെ ഞെരുക്കിയിരുത്താന്‍ തുടങ്ങി. അയാളുടെ കയ്യെടുത്തെന്റെ കാലിലും പാവാടയ്ക്കടിയിലേക്കും വെച്ചു. ഞാന്‍ ഒരക്ഷരം മിണ്ടാന്‍ പറ്റാതെ ചുണ്ടൊന്നനക്കാന്‍ പോലും പറ്റാതെ ഇരുന്ന് വിറച്ചു. കയ്യിലുള്ള ബാഗ് വെച്ച് അയാളെ പ്രതിരോധിക്കാനുള്ള എന്റെ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു.

അയാളുടെ കൈ യഥേഷ്ടം എന്റെ പാവാടയ്ക്കടിയിലൂടെ സഞ്ചരിച്ചു. നുള്ളിയും മാന്തിയും അയാളെക്കൊണ്ടാകും വിധമൊക്കെ അയാള്‍ ചെയ്തു. ഒരക്ഷരം പോലും ഉച്ചരിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഞാനെന്തോ വലിയ തെറ്റ് ചെയ്‌തെന്നായിരുന്നു എന്റെ ചിന്ത. ചാലപ്പുറം എത്തിയപ്പോള്‍ ഞാന്‍ ചാടിയെണീറ്റു.

അയാള്‍ എന്റെ മുഖത്തു നോക്കി ചിരിച്ച് എനിക്ക് കാലൊതുക്കി തന്നു. ആ തിരക്കിലൂടെ കഷ്ടപ്പെട്ട് ഒരു വിധം ഞാന്‍ കാളൂര്‍ റോഡ് ബസിറങ്ങി വീട്ടിലേക്ക് നടന്നു.. ആ ചിരി എത്രകാലമെന്റെ കണ്ണിലുണ്ടായിരുന്നുവെന്നോ! എത്ര രാത്രികളിലെന്റെ ഉറക്കം കളഞ്ഞിരിക്കുന്നുവെന്നോ!

അതിന് ശേഷം ഇതുപോലെ എത്രയെത്ര അനുഭവമുണ്ടായിരിക്കുന്നു. വലുതായതില്‍ പിന്നെ എത്ര പേരെ പിന്ന് വച്ച് കുത്തിയിരിക്കുന്നു. കാല്‍ ചവിട്ടിയരച്ചിരിക്കുന്നു. മുഖത്തടിച്ചിരിക്കുന്നു. കൈ മുട്ട് വെച്ച് വയറ്റില്‍ കുത്തിയിരിക്കുന്നു. ഇതൊക്കെ ഇത്ര വലിയ കാര്യമാണോയെന്ന് തോന്നുന്ന സാഹചര്യങ്ങള്‍ ഒരു പെണ്‍കുട്ടിയെ /സ്ത്രീയെ കൊണ്ടു ചെന്നെത്തിക്കുന്ന ട്രോമ ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തായിരിക്കും.

അതുകൊണ്ട് താന്‍ സുരക്ഷിതയല്ല എന്ന് ഒരു പെണ്‍കുട്ടിക്ക് തോന്നിക്കഴിഞ്ഞാല്‍ അവള്‍ ബാഗ് വെച്ചോ ചെരുപ്പ് വെച്ചോ ആ സാഹചര്യം ഒഴിവാക്കട്ടെ. നിങ്ങളുടെ ട്രോളുകള്‍ക്കോ ഫെമിനിച്ചിവിളികള്‍ക്കോ ആ അവസ്ഥയോട് റിസംബിള്‍ ചെയ്യാന്‍ കഴിയില്ല. അത് നിങ്ങടെ ബോക്‌സിന് പുറത്തുള്ള കാര്യങ്ങളാണ്. ഹാന്റില്‍ ചെയ്യാന്‍ ലേശം ബുദ്ധിമുട്ടാണ്.

Keywords: Woman reveals immoral abuse as child, Kozhikode, News, Facebook, Post, Molestation, Kerala.

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal