Follow KVARTHA on Google news Follow Us!
ad

കെ എസ് ആര്‍ ടി സി സ്വന്തം സ്വത്താണെന്നാണ് വിചാരം: അധികം കളിക്കേണ്ട, ഇന്ന് വന്ന് നാളെ പോകുന്നവനാണ് എം ഡി; ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍

കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി Thiruvananthapuram, News, Politics, Criticism, Allegation, Inauguration, Pannyan Raveendran, KSRTC, Tomin J Thachankary, Kerala
തിരുവനന്തപുരം: (www.kvartha.com 06.09.2018) കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. കെ.എസ്.ആര്‍.ടി.സി എംഡിയുടെ പേര് പറയന്‍ പോലും കൊള്ളില്ല. കെഎസ്ആര്‍ടിസി സ്വന്തം സ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണയെന്നും, തച്ചങ്കരി അധികം കളിക്കേണ്ടെന്നും പറഞ്ഞ പന്ന്യന്‍, എംഡിയുടെ പല നടപടികളും കമ്മിഷന്‍ തട്ടാനാണെന്നും ആരോപിച്ചു.

എം പാനലുകാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെഎസ്ആര്‍ടിസിയിലെത്തിയതെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി. ഇന്നു വന്ന് നാളെ പോകേണ്ടവനാണെന്ന് തച്ചങ്കരി ഓര്‍ക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

Pannyan Raveendran criticizes KSRTC MD Tomin Thachankary, Thiruvananthapuram, News, Politics, Criticism, Allegation, Inauguration, Pannyan Raveendran, KSRTC, Tomin J Thachankary, Kerala.

നേരത്തേ, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും ടോമിന്‍ തച്ചങ്കരിയെ അശ്ലീലവാക്കുകളാല്‍ അധിക്ഷേപിച്ചിരുന്നു. കേരളത്തില്‍ മുന്‍പും തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്നു തച്ചങ്കരി ജനിച്ചിട്ടില്ല. അയാളുടെ ഉത്തരവുകള്‍ക്കു പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. അയാളെ മാറ്റണമെന്നും ആവശ്യപ്പെടില്ല. എംഡി സ്ഥാനം മടുത്ത് തച്ചങ്കരി സ്വയം ഇറങ്ങിപ്പോകണമെന്നും ആനത്തലവട്ടം പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pannyan Raveendran criticizes KSRTC MD Tomin Thachankary, Thiruvananthapuram, News, Politics, Criticism, Allegation, Inauguration, Pannyan Raveendran, KSRTC, Tomin J Thachankary, Kerala.