Follow KVARTHA on Google news Follow Us!
ad

ദേശീയപാതയില്‍ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മോട്ടോര്‍പമ്പ് നിര്‍മാണ കമ്പനിയുടെ ഷട്ടര്‍ ഇടിച്ചുതകര്‍ത്തു; ബൈക്ക് യാത്രക്കാരന് ഗുരുതരം

ദേശീയപാതയില്‍ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മോട്ടോര്‍പമ്പ് നിര്‍മാണ കമ്പനിയുടെ News, pariyaram, Kannur, Kerala, Accident, Police,
പരിയാരം:(www.kvartha.com 15/09/2018) ദേശീയപാതയില്‍ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മോട്ടോര്‍പമ്പ് നിര്‍മാണ കമ്പനിയുടെ ഷട്ടര്‍ തകര്‍ത്തു. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വിളയാങ്കോട്ടെ വി വി ശിവദാസനാണ്(39) പരിക്കേറ്റത്. പിലാത്തറ മിനി സ്റ്റേഡിയത്തിന് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 59 എല്‍ 6118 മാരുതി സ്വിഫ്റ്റ് കാറും വിളയാങ്കോട്ടേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയിലുള്ള റോഡരികിലെ മെക്കോണ്‍ മോട്ടോര്‍ പമ്പ് നിര്‍മാണ കമ്പനിയിലേ ഗെയിറ്റ് തകര്‍ത്ത് ഇടിച്ചുകയറി ഷട്ടര്‍ തകര്‍ത്തു. കമ്പനി നേരത്തെ അടച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. പരിക്കേറ്റ ശിവദാസനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളജ് എസ്‌ഐ സി എസ് സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

News, pariyaram, Kannur, Kerala, Accident, Police, Man injured in accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, pariyaram, Kannur, Kerala, Accident, Police, Man injured in accident