Follow KVARTHA on Google news Follow Us!
ad

കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ച് ഉത്തരവ് സമ്പാദിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷിക്കാന്‍ ഉപലോകായുക്തയുടെ ഉത്തരവ്

കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ച് ഉത്തരവ് സമ്പാദിച്ചവര്‍ക്കെThiruvananthapuram, News, Education, Kerala school kalolsavam, Court, Complaint, Malappuram, Students, Probe, Criminal Case, Kerala,
തിരുവനന്തപുരം: (www.kvartha.com 06.09.2018) കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ച് ഉത്തരവ് സമ്പാദിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷിക്കാന്‍ ഉപലോകായുക്ത ജസ്റ്റീസ് എ.കെ ബഷീര്‍ ഉത്തരവിട്ടു . 2017 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം ചങ്ങരംകുളത്തുള്ള ബൈജു കുന്നംകുളം സെന്റ് ജോണ്‍സ് സ്‌കൂളില്‍ പഠിക്കുന്ന തന്റെ മകള്‍ ഉള്‍പ്പടെ ഏഴുപേര്‍ക്ക് വേണ്ടി ലോകായുക്ത ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ ഒരു കേസ് ഫയല്‍ ചെയ്തു .

മലപ്പുറം ജില്ലാ കലോത്സവത്തില്‍ അഴിമതി നടന്നു എന്നും തന്റെ മകളുടെ ടീമിന് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നല്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസ് ഫയല്‍ ചെയ്തത് . ജില്ലയില്‍ അഞ്ചാം സ്ഥാനം മാത്രം ലഭിച്ച ടീമിന്റെ ഈ കേസ് ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിക്കാതെ തള്ളുകയാണ് ഉണ്ടായത്. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല .

 Lokayukta Case against school fest forgery, Thiruvananthapuram, News, Education, Kerala school kalolsavam, Court, Complaint, Malappuram, Students, Probe, Criminal Case, Kerala

ഇതിനെ തുടര്‍ന്ന് ബൈജു വ്യാജരേഖ ചമച്ച് ടീമിന് രണ്ടാം സ്ഥാനം ആണ് ലഭിച്ചത് എന്ന് കാണിച്ച് സിംഗിള്‍ ബെഞ്ചിന്റെ മുന്‍പാകെ മറ്റൊരു കേസ് ഫയല്‍ ചെയ്തു. ലോകായുക്ത ഡിവിഷന്‍ ബെഞ്ചും ഹൈക്കോടതിയും തള്ളിയതാണ് എന്നുള്ള വിവരം മറച്ച് വെച്ച് ഫയല്‍ ചെയ്ത കേസില്‍ ഉപലോകായുക്ത അന്വേഷണം പ്രഖ്യാപിക്കുകയും ഒരു ഇടക്കാല ഉത്തരവിലൂടെ ടീമിനെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ നിര്‍ദേശം നല്കുകയും ചെയ്തു.

കോടതിയെ കബളിപ്പിച്ചാണ് കക്ഷി ഉത്തരവ് നേടിയത് എന്ന് ശ്രദ്ധയില്‍പെട്ടപ്പോള്‍ , ഇതിനെ കുറിച്ച് അന്വഷിക്കുവാന്‍ സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ നിയോഗിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഉപലോകായുക്ത നിര്‍ദേശം നല്കി. തുടര്‍ന്ന് പാലക്കാട് സി ബി സി ഐ ഡി, എസ്.പി സി. ബാസ്റ്റിന്‍ സാബുവിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ രൂപീകരിക്കുകയും അവര്‍ അന്വഷണം ആരംഭിക്കുകയും ചെയ്തു.

ബന്ധപ്പെട്ട പലരെയും ചോദ്യം ചെയ്യുകയും അന്വഷണം നടത്തുകയും ചെയ്ത ശേഷം പരാതിക്കാരനായ ബൈജുവിനെതിരെയും, മൈമ് അധ്യാപകരായ ശ്രീജിത്ത് , അദം ഷാ എന്നിവര്‍ക്കെതിരെയും ഐ പി സി 120 ബി, 196 , 465 , 466 , 468, 471, 417, 34 എന്നീ സെക്ഷനുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ 1/9/18 ന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച ഉപലോകായുക്ത കാലവിളംബം കൂടാതെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുവാനും അന്വേഷണം നടത്തി ബന്ധപ്പെട്ട ക്രിമിനല്‍ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുവാനും ഉത്തരവിട്ടു .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lokayukta Case against school fest forgery, Thiruvananthapuram, News, Education, Kerala school kalolsavam, Court, Complaint, Malappuram, Students, Probe, Criminal Case, Kerala.