» » » » » » » » » » » സര്‍ക്കാരിന് ജനങ്ങളുടെ ബെഡ്‌റൂമിലും വീട്ടിലും കടന്ന് കയറാനുള്ള അവകാശമില്ല; സ്വവര്‍ഗ ലൈംഗികതയെ അംഗീകരിച്ച സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് ശശി തരൂര്‍

തിരുവനന്തപുരം: (www.kvartha.com 06.09.2018) സര്‍ക്കാരിന് ജനങ്ങളുടെ ബെഡ്‌റൂമിലും വീട്ടിലും കടന്ന് കയറാനുള്ള അവകാശമില്ല, സ്വവര്‍ഗ ലൈംഗികതയെ അംഗീകരിച്ച സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

സ്വവര്‍ഗ ലൈംഗികതയെ അംഗീകരിച്ച സുപ്രീം കോടതി നടപടി നല്ല തീരുമാനമാണെന്ന് പറഞ്ഞ ശശി തരൂര്‍ കോടതി വിധി ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഈ രാജ്യത്ത് എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും അവരവരുടെ വീടിനകത്ത് അവരവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാന്‍ അവകാശമുണ്ട്. മനുഷ്യന്റെ അന്തസിനെ മാനിക്കുന്ന വിധിയാണിതെന്നും തരൂര്‍ വ്യക്തമാക്കി.

Government has no place in bedroom; ruling party hates LGBT: Tharoor, Thiruvananthapuram, News, Politics, Trending, Criticism, BJP, Parliament, Supreme Court of India, National

ഏത് സര്‍ക്കാരിനും ജനങ്ങളുടെ ബെഡ്‌റൂമിലും വീട്ടിലും കടന്ന് കയറാനുള്ള അവകാശമില്ല. ജനാധിപത്യത്തില്‍ സ്വകാര്യ ജീവിതത്തിന് അവകാശമുണ്ട്. അതില്‍ സര്‍ക്കാരിന് അഭിപ്രായം പറയാനോ അത് ക്രിമിനല്‍ കുറ്റമാക്കി അവരെ അറസ്റ്റ് ചെയ്യാനോ അവകാശമില്ല. അതാണ് ഇന്ന് കോടതി വ്യക്തമാക്കിയത്.

ഞാന്‍ പാര്‍ലമെന്റിലും ഇതാണ് പറയാന്‍ ശ്രമിച്ചത്. സമത്വവും സ്വകാര്യതയും അന്തസും എല്ലാവര്‍ക്കും വേണം. ചിലര്‍ അതിനെ വെറും സെക്‌സിന്റെ വിഷയമാക്കിയാല്‍ ശരിയാകില്ല. ഇത് രാജ്യത്തിന്റെ ഭരണഘടനയുടെ വിഷയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി രണ്ട് തവണ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും ബി.ജെ.പി അതിനനുവദിച്ചില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനാകില്ലെന്നും കോടതി തന്നെ തീരുമാനമെടുക്കേണ്ടി വരുമെന്നും താന്‍ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും തരൂര്‍ അറിയിച്ചു.

പാര്‍ലമെന്റ് വഴി നിയമഭേദഗതി കൊണ്ടുവരാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. ഭരണകക്ഷിയിലുള്ള പലര്‍ക്കും എല്‍.ജി.ബി.ടി സമൂഹത്തോട് വെറുപ്പാണെന്നും അതുകൊണ്ടാണ് അവര്‍ തന്നെ ബില്ല് അവതരിപ്പിക്കാന്‍ അനുവദിക്കാതിരുന്നതെന്നും തരൂര്‍ കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Government has no place in bedroom; ruling party hates LGBT: Tharoor, Thiruvananthapuram, News, Politics, Trending, Criticism, BJP, Parliament, Supreme Court of India, National.

About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal