Follow KVARTHA on Google news Follow Us!
ad

വസ്ത്രങ്ങളും മരുന്നുകളും കേരളത്തിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല; ദുരന്തപ്രദേശത്തേക്ക് എത്തേണ്ട കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ദുബൈയില്‍ കെട്ടിക്കിടക്കുന്നു

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തോട് കരുണയില്ലാതെ കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ ദുരിത ബാധിത പ്രദേശത്തേക്കുള്ള വിദേശത്ത് നിന്നുള്ള വസ്ത്രങ്ങളും മരുന്നുകളും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ Gulf, News, Dubai, Central Government, World, Flood, Kerala, Narendra Modi, BJP, UAE, Central Govt not allowed to sent flood relief materials to Kerala, Emirates Red Crescent manager
ദുബൈ: (www.kvartha.com 06.09.2018) പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തോട് കരുണയില്ലാതെ കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ ദുരിത ബാധിത പ്രദേശത്തേക്കുള്ള വിദേശത്ത് നിന്നുള്ള വസ്ത്രങ്ങളും മരുന്നുകളും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നാണ് പരാതി. ഇതേതുടര്‍ന്ന് ദുരന്തപ്രദേശത്തേക്ക് എത്തേണ്ട കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ദുബൈയില്‍ കെട്ടിക്കിടക്കുകയാണ്.

പ്രളയ ദുരിത ബാധിതര്‍ക്കായി യുഎഇയിലെ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ശേഖരിച്ച കോടിക്കണക്കിനു രൂപയുടെ മരുന്നുകളും വസ്ത്രങ്ങളുമാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ദുബൈയില്‍ കെട്ടിക്കിടക്കുന്നത്. സാധനങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സറൂണി പറഞ്ഞു.

വസ്തങ്ങള്‍, മരുന്നുകള്‍, പുതപ്പുകള്‍ തുടങ്ങി 25 ടണ്‍ അവശ്യ വസ്തുക്കള്‍ ആണ് റെഡ് ക്രസന്റിന്റെ ദുബൈ ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. യുഎഇയിലെ പ്രവാസികളും അറബ് സ്വദേശികളും നല്‍കിയ സഹായമാണ് ഇത്. അവശ്യ സാധനങ്ങള്‍ക്ക് പുറമേ പണവും റെഡ് ക്രസന്റ് സമാഹാരിച്ചിട്ടുണ്ട്.

യുഎഇയിലെ ടെലികോം ദാതാക്കളായ ഇത്തിസാലാത്, ഡു എന്നിവയും ധന സമാഹാരണത്തില്‍ പങ്കാളികളായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും ഇന്ത്യയിലെ യുഎഇ എംബസിയുടെയും അനുമതി ലഭിച്ചാല്‍ ഉടനെ റെഡ് ക്രസന്റ് ശേഖരിച്ച പണവും അവശ്യ വസ്തുക്കളും കേരളത്തിലേക്ക് എത്തിക്കുമെന്ന് റെഡ് ക്രസന്റ് അധികൃതര്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, Dubai, Central Government, World, Flood, Kerala, Narendra Modi, BJP, UAE, Central Govt not allowed to sent flood relief materials to Kerala, Emirates Red Crescent manager