Follow KVARTHA on Google news Follow Us!
ad

അകത്തുകടന്ന എം എല്‍ എ ഹോസ്റ്റല്‍ കിടക്കയില്‍ എന്നെ തള്ളിയിടാന്‍ ശ്രമിച്ചു, ശബ്ദമുണ്ടാക്കിയപ്പോള്‍ വായ്‌പൊത്തിപ്പിടിച്ചു; സഹോദരനെ പോലെ കരുതിയയാളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; തനിക്ക് മാത്രമല്ല മറ്റ് പെണ്‍കുട്ടികള്‍ക്കും ഇയാളില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പരാതി നല്‍കിയ യുവതി

അകത്തുകടന്ന എം എല്‍ എ ഹോസ്റ്റല്‍ കിടക്കയില്‍ എന്നെ തള്ളിയിടാന്‍ ശ്രമിThiruvananthapuram, News, Politics, Trending, DYFI, Complaint, Police, Suspension, Molestation attempt, Kerala
തിരുവനന്തപുരം: (www.kvartha.com 06.09.2018) അകത്തുകടന്ന എം എല്‍ എ ഹോസ്റ്റല്‍ കിടക്കയില്‍ എന്നെ തള്ളിയിടാന്‍ ശ്രമിച്ചു, ശബ്ദമുണ്ടാക്കിയപ്പോള്‍ വായ്‌പൊത്തിപ്പിടിച്ചു, എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇരിങ്ങാലക്കുട കാട്ടൂരിലെ ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെതിരെ പരാതിക്കാരിയുടെ വെളിപ്പെടുത്തലുകളാണിവ.

ഡി.വൈ.എഫ്.ഐ.യുടെ മറ്റൊരു പെണ്‍കുട്ടിക്കും ജീവന്‍ലാലില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒരു പ്രമുഖ മാധ്യമത്തോട് പരാതിക്കാരി വെളിപ്പെടുത്തി. താന്‍ സഹോദരനെ പോലെ കരുതിയ ആളില്‍ നിന്ന് വിചാരിക്കാത്ത തരത്തിലുള്ള പെരുമാറ്റം ഉണ്ടായത് തന്നെ ഞെട്ടിച്ചുവെന്നും യുവതി പറഞ്ഞു.

‘DYFI leader misbehaved with me’, Thiruvananthapuram, News, Politics, Trending, DYFI, Complaint, Police, Suspension, Molestation attempt, Kerala

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെയാണ്: മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ജീവന്‍ലാലാണ് തിരുവനന്തപുരത്തുള്ള കോച്ചിംഗ് സെന്ററിനെ കുറിച്ച് തന്നോട് പറഞ്ഞത്. എം.എല്‍.എ.യുടെ പി.എ.യുടെ മകള്‍ അവിടെയാണ് പഠിക്കുന്നതെന്നും പ്രവേശനം അദ്ദേഹം ശരിയാക്കിത്തരുമെന്നും ഉറപ്പ് നല്‍കി.

ബാലസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന കാലംമുതലേ തനിക്ക് ജീവന്‍ലാലിനെ അറിയാം. ഏതോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു പോകേണ്ട ആവശ്യമുണ്ടെന്ന് ജീവന്‍ലാല്‍ പറഞ്ഞിരുന്നു. അങ്ങനെ ജൂലായ് ഒമ്പതിന് രാത്രി തിരുവനന്തപുരത്തെത്തി. അന്ന് എം.എല്‍.എ ഹോസ്റ്റലില്‍ താമസിച്ചു. കാര്യങ്ങള്‍ ശരിയാക്കി പിറ്റേന്നുതന്നെ തിരിച്ചു പോകണമെന്നാണ് കരുതിയത്. എന്നാല്‍ അതിന് കഴിഞ്ഞില്ല.

ജീവന്‍ലാലിന് എന്തൊക്കെയോ പേപ്പറുകള്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞു. അതിനാല്‍ അന്നു തിരികെ വന്നില്ല. ഒരു ദിവസംകൂടി തങ്ങി. ആ രണ്ട് ദിവസവും ഇയാളെക്കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. 11ന് രാവിലെ തിരികെ പോകാന്‍ ബാഗെടുക്കുമ്പോള്‍ മുറിയിലെത്തിയ ജീവന്‍ലാല്‍ വാതില്‍ പൂട്ടി. അകത്തുകടന്ന ഇയാള്‍ തന്നെ കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു. ഞാന്‍ ശബ്ദമുണ്ടാക്കി ഓടി മാറാന്‍ തുടങ്ങിയപ്പോള്‍ എന്റെ വായ് പൊത്തിപ്പിടിച്ചു. ഞാന്‍ ചെറുത്തതോടെ അയാള്‍ പിന്മാറി. പിന്നീട് മാപ്പ് പറഞ്ഞ് കരഞ്ഞു.

ഞാന്‍ തകര്‍ന്നുപോയി. കുറേ കരഞ്ഞു. സഹോദരനെപ്പോലെ കരുതിയ ആള്‍ വിചാരിക്കാത്ത തരത്തില്‍ പെരുമാറിയത് ഞെട്ടിച്ചു. എനിക്ക് എങ്ങനെയെങ്കിലും തിരിച്ചുവരണമെന്നായി. തിരിച്ചുള്ള യാത്രയില്‍ ആര്‍ക്കും സംശയം തോന്നരുതെന്ന രീതിയില്‍ ശ്രദ്ധിച്ചാണ് അയാള്‍ പെരുമാറിയത്. ഞാന്‍ വീട്ടിലെത്തി സംഭവിച്ചതെല്ലാം പറയുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

ജീവന്‍ലാലിനെപ്പറ്റി പിന്നീടാണ് താന്‍ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞതെന്നും യുവതി പറഞ്ഞു. ഡി.വൈ.എഫ്.ഐ.യുടെ മറ്റൊരു പെണ്‍കുട്ടിക്കും ഇയാളില്‍നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. ആ കുട്ടിയോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ആ കുട്ടിയില്‍നിന്നാണ് സി.പി.എം. ലോക്കല്‍ കമ്മിറ്റിയിലേക്കും ഏരിയാ കമ്മിറ്റിയിലേക്കും കാര്യങ്ങള്‍ എത്തിയത്.

ജീവന്‍ലാലിന്റെ അടുത്ത ബന്ധുവും ഡി.വൈ.എഫ്.ഐ.യിലുണ്ട്. പുറത്തുപറഞ്ഞാല്‍ പാര്‍ട്ടിക്കു പ്രശ്‌നമാണെന്ന് അവര്‍ തന്നോട് പറഞ്ഞിരുന്നു. സി.പി.എം. കുടുംബം എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ പ്രശ്‌നം പരിഹരിക്കാമെന്നാണ് കരുതിയത്. വിഷയം സൂചിപ്പിച്ച ആരോടോ 'അവര്‍ രേഖാമൂലം പരാതിയൊന്നും തന്നിട്ടില്ലല്ലോ' എന്ന് ജീവന്‍ലാലിന്റെ ബന്ധു പറഞ്ഞതായി അറിഞ്ഞു. അങ്ങനെയാണ് ലോക്കല്‍ കമ്മിറ്റിയില്‍ ഞങ്ങള്‍ രേഖാമൂലം പരാതി കൊടുത്തതെന്നും യുവതി വെളിപ്പെടുത്തി.

പിന്നീട് ഏരിയാ കമ്മിറ്റി ചേര്‍ന്ന് ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നും ജീവന്‍ലാലിനെ പല പരിപാടികളിലും കണ്ടു. ഇതോടെയാണ് നിയമവഴി തേടിയത്. സെപ്തംബര്‍ മൂന്നിന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കി. ഇതിനിടെ തന്നെയും കുടുംബത്തെയും കുറിച്ച് സമൂഹത്തില്‍ മോശമായി പറയുകയും ചെയ്തുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ‘DYFI leader misbehaved with me’, Thiruvananthapuram, News, Politics, Trending, DYFI, Complaint, Police, Suspension, Molestation attempt, Kerala.