Follow KVARTHA on Google news Follow Us!
ad

ആവേശമായി കൊക്കൂണ്‍ പ്രചരണം; നടന്‍ പ്രഥ്വിരാജ് തുടക്കം കുറിച്ചു

സൈബര്‍ സുരക്ഷയെപ്പറ്റി കേരള പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറായ Kerala, News, Prithvi Raj, Cocoon started with Prithwiraj
തിരുവനന്തപുരം: (www.kvartha.com 12.09.2018) സൈബര്‍ സുരക്ഷയെപ്പറ്റി കേരള പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറായ കൊക്കൂണ്‍ 2018 ന്റെ പ്രചരണത്തിന് തലസ്ഥാനത്ത് പ്രൗഡഗംഭീര തുടക്കം. ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളിലെ നിറഞ്ഞ സദസിന് മുന്നില്‍ നടന്ന കര്‍ട്ടന്‍ റൈസര്‍ പരിപാടിയില്‍ ടെക്കികളെ ആവേശത്തിലാക്കി നടന്‍ പ്രഥ്വിരാജ് തുടക്കം കുറിച്ചു.

പേഴ്‌സണല്‍ സെക്യൂരിറ്റിക്ക് പ്രാധാന്യം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി പ്രഥ്വിരാജ് പറഞ്ഞു. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ വില പിടിപ്പുള്ള പല കാര്യങ്ങളും മൊബൈലില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. അതെല്ലാം ഏത് നിമിഷവും സൈബര്‍ തട്ടിപ്പുകള്‍ക്ക് വഴിവെക്കാം. ആ സാഹചര്യം മനസിലാക്കി സൈബര്‍ സുരക്ഷക്ക് വളരെയേറെ പ്രാധാന്യം നല്‍കണമെന്നും പ്രഥ്വിരാജ് പറഞ്ഞു. ടെക്കിയാകാന്‍ വേണ്ടി പഠനം നടത്തിയെങ്കിലും സിനിമയില്‍ വന്നതോടെ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എടിഎം തട്ടിപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോബിന്‍ഹുഡ് എന്ന സിനിമ ചെയ്തപ്പോള്‍ ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് പല നിര്‍മാതാക്കളും ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തട്ടിപ്പുകള്‍ അതിലും ഏറെയായെന്നും പ്രഥ്വിരാജ് പറഞ്ഞു.

സൈബര്‍ രംഗത്ത് ദിവസേന പുതിയ പുതിയ തട്ടിപ്പുകള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകള്‍ തരണം ചെയ്യുന്നതിന് ലോകോത്തര സൈബര്‍ വിദഗ്ദര്‍ എത്തുന്ന ഇത്തരം കോണ്‍ഫറസുകളാണ് സംസ്ഥാനത്തിന്റെ സൈബര്‍ സുരക്ഷയുടെ നട്ടെല്ലെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു. ചടങ്ങില്‍ ഡിഐജി ഷെഫിന്‍ അഹമ്മദ്, സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് ഐപിഎസ്, ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശന്‍ നായര്‍, ജി ടെക് ചെയര്‍മാന്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് (യുഎസ്ടി ഗ്ലോബല്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ പങ്കെടുത്തു.

സൈബര്‍ സുരക്ഷയെ പറ്റിയുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാജ്യന്തര കോണ്‍ഫറന്‍സായ കൊക്കൂണ്‍ ഈ വര്‍ഷം വളരെ പുതുമകളോടെ ഒക്ടോബര്‍ അഞ്ച്. ആറ് തീയതികളില്‍ കൊച്ചിയിലാണ് നടത്തുന്നത്. രാജ്യാന്തര തലത്തിലും സംസ്ഥാനത്തും സൈബര്‍ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ തട്ടിപ്പുക്കളില്‍ നിന്നും എങ്ങനെ രക്ഷനേടാന്‍ കഴിയും എന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കോണ്‍ഫറണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഫറന്‍സില്‍, സൈബര്‍ മേഖലയിലുള്ളവര്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും പ്രത്യേക ക്ലാസുകളും ഉണ്ടാകും. ജി ടെക്കുമായി സഹകരിച്ചാണ് കൊക്കൂണ്‍ 2018 നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Prithvi Raj, Cocoon started with Prithwiraj