Follow KVARTHA on Google news Follow Us!
ad

ഷൂട്ടിങ്ങിനിടെ സെറ്റില്‍ കുഴഞ്ഞുവീണ സിനിമാതാരം കുഞ്ഞുമുഹമ്മദ് ആശുപത്രിയില്‍ മരിച്ചു

സിനിമാ ഷൂട്ടിങ്ങിനിടെ സെറ്റില്‍ കുഴഞ്ഞുവീണ സിനിമാ നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68)Kerala, Kochi, News, Death, Cinema, Hospital, Shooting, Cinema actor dead while shooting
കൊച്ചി: (www.kvartha.com 12.09.2018) സിനിമാ ഷൂട്ടിങ്ങിനിടെ സെറ്റില്‍ കുഴഞ്ഞുവീണ സിനിമാ നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) ആശുപത്രിയില്‍ മരിച്ചു. സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

നൂറോളം ചിത്രങ്ങളില്‍ കുഞ്ഞുമുഹമ്മദ് അഭിനയിച്ചിട്ടുണ്ട്. സത്യനും ശാരദയും നായിക-നാനായകന്മാരായി അഭിനയിച്ച ഇണപ്രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയി ആയാണ് കുഞ്ഞുമുഹമ്മദ് സിനിമാരംഗത്ത് എത്തുന്നത്. കമലിന്റെ 'പ്രാദേശിക വാര്‍ത്തകള്‍' എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Death, Cinema, Hospital, Shooting, Cinema actor dead while shooting