Follow KVARTHA on Google news Follow Us!
ad

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബിഷപ്പ് കേസിലെ എഫ്‌ഐആര്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വൈകുന്നതില്‍ കന്യാസ്ത്രീകളുടെ News, Kottayam, Kerala, FIR,
കോട്ടയം: (www.kvartha.com 16/09/2018)ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വൈകുന്നതില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി സമരത്തിന് പിന്തുണയുമായി എത്തുന്നത്. അതിനിടെ ബിഷപ്പിനെതിരെ എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

2014 മെയ് അഞ്ചിനാണ് ആദ്യ പീഡനം. രണ്ട് വര്‍ഷത്തിനിടെ 13 തവണ പീഡനത്തിനിരയാക്കി. കേസില്‍ 81 സാക്ഷികളെ വിസ്തരിച്ചുവെന്നും 34 രേഖകള്‍ പിടിച്ചെടുത്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ലൈംഗികോദ്ദേശ്യത്തോട് തന്നെയാണ് ബിഷപ്പ് മഠം സന്ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനം നടന്ന ആദ്യദിവസം മഠത്തിലെ 20 ാം നമ്പര്‍ മുറിയിലേക്ക് രാത്രി 10.45 ന് കടന്നു ചെന്ന ഫ്രാങ്കോ മുറിയുടെ കതകടച്ചു കുറ്റിയിട്ട് കന്യാസ്ത്രീയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അന്യായമായി തടങ്കല്‍ ചെയ്ത് ബലമായി കടന്നു പിടിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

News, Kottayam, Kerala, FIR, Bishop case FIR with shocking revelations


തിരുവസ്ത്രത്തില്‍ ആയിരുന്നിട്ട് പോലും അതിനെ മാനിക്കാതെയായിരുന്നു ബിഷപ്പിന്റെ പ്രവര്‍ത്തി. എന്നാല്‍ ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കാണിച്ചുതരാം എന്ന രീതിയിലായിരുന്നു ഭീഷണി. 2014 മുതല്‍ 2016 വരെ കന്യാസ്ത്രിയെ ഈ രീതിയില്‍ 13 തവണ ബിഷപ്പ് ബലാത്സംഗം ചെയ്തുവെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തുന്നു.

ബിഷപ്പിനെ ചോദ്യം ചെയ്ത് കൃത്യമായ നിഗമനത്തിലെത്തുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേസില്‍ കന്യാസ്ത്രീയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളിലും രേഖകളിലും വൈരുധ്യങ്ങളുണ്ട്.

ഈ കാര്യങ്ങള്‍ വ്യക്തത വരുത്തിയ ശേഷമേ അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂ. അതിനിടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. എന്നാല്‍ ഈ ചിത്രം ആരെങ്കിലും പരസ്യപ്പെടുത്തുകയോ വാര്‍ത്തകളിള്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ല എന്ന മുന്നറിയിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം വ്യാപിപ്പിക്കും. തിങ്കളാഴ്ച്ച മുതല്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നിരാഹാര സമരം തുടങ്ങും. സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റേതാണ് തീരുമാനം.

Keywords: News, Kottayam, Kerala, FIR, Bishop case FIR with shocking revelations