Follow KVARTHA on Google news Follow Us!
ad

പ്രളയത്തിന് പിന്നാലെ ജലസ്രോതസുകള്‍ വറ്റാന്‍ കാരണം വരള്‍ച്ചയല്ല; കണ്ടെത്തലുമായി ഭൂവിനിയോഗ ബോര്‍ഡ്

പ്രളയത്തിന് പിന്നാലെ ജലസ്രോതസുകള്‍ വറ്റുന്നത് ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് Kerala, News, Thiruvananthapuram, Flood, Rain, River, Government, Drought,
തിരുവനന്തപുരം: (www.kvartha.com 16.09.2018) പ്രളയത്തിന് പിന്നാലെ ജലസ്രോതസുകള്‍ വറ്റാന്‍ കാരണം വരള്‍ച്ചയല്ലെന്ന കണ്ടെത്തലുമായി ഭൂവിനിയോഗ ബോര്‍ഡ്. പ്രളയത്തിന് പിന്നാലെ ജലസ്രോതസുകള്‍ വറ്റാന്‍ തുടങ്ങിയതോടെ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ജനങ്ങള്‍ ഏറെ ആശങ്കാകുലരാണ്. എന്നാല്‍ ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്നും പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് ഇതിന് കാരണമെന്നുമാണ് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പറയുന്നത്.

നദീതടം താഴ്ന്നതിനാലാണ് കിണറുകളിലെ ജലനിരപ്പ് താഴുന്നത് എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഒഴുകിയെത്തിയ ജലത്തിന്റെ പത്ത് ശതമാനം പോലും ഭൂഗര്‍ഭജലമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭൂവിനിയോഗ ബോര്‍ഡ് വിലയിരുത്തുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Flood, Rain, River, Government, Drought,