» » » » » » » » » » » » പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് പിന്നാലെ ഡി ജെ എന്ന 20കാരനെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതികളുടെ പ്രവാഹം; പലരും ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയായി

കോഴിക്കോട്: (www.kvartha.com 20.09.2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് പിന്നാലെ ഡി ജെ എന്ന 20കാരനെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതികളുടെ പ്രവാഹം. പലരും ചൂഷണത്തിനും പീഡനത്തിനും ഇരയായതായി വെളിപ്പെടുത്തല്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കോഴിക്കോട് ചേവായൂര്‍ പോലീസ് 20കാരനായ ഫയാസ് മുബീനെ പിടികൂടിയിരുന്നു. വാര്‍ത്ത പുറത്തായതോടെയാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയത്. തങ്ങളെ ചൂഷണത്തിനിരയാക്കിയെന്നും പതിവായി പണം വാങ്ങിയിരുന്നുവെന്നും കാട്ടിയാണ് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ആശങ്ക പങ്കുവയ്ക്കുന്നത്. എന്നാല്‍ പലരും രേഖാമൂലം പരാതി നല്‍കാന്‍ തയാറല്ലെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്.

Eloped with minor in a stolen bike fake DJ arrested, Kozhikode, News, Crime, Criminal Case, Complaint, Police, Arrested, Eloped, Minor girls, Kerala

ഭംഗിയുള്ള ഡിജെയെ കണ്ട് ഇഷ്ടം തോന്നി ഫേസ്ബുക്കിലെ സൗഹൃദ പട്ടികയില്‍ ഇടംപിടിച്ചവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളും വനിതകളുമാണ്. പലരും പതിവായി ഫയാസുമായി വാട്‌സാപ്പ് വഴിയും മെസഞ്ചര്‍ വഴിയും ആശയവിനിമയവും നടത്തിയിരുന്നു. പതിവായി മൊബൈല്‍ ചാര്‍ജ് ചെയ്ത് നല്‍കിയിരുന്നതും പെണ്‍കുട്ടികളാണ്.

ഇവരില്‍ പലരും ചേവായൂര്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പേരുപറയാതെ കാര്യമറിയിച്ച് പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇരുപതിലധികം പേരാണ് ഇത്തരത്തില്‍ സ്‌റ്റേഷനില്‍ പരാതിയുമായെത്തിയത്. സ്ത്രീകളും പെണ്‍കുട്ടികളുടെ രക്ഷിതാക്കളും വരെ പരാതിക്കാരില്‍പ്പെടുന്നു.

ചിലര്‍ക്ക് പണം നഷ്ടപ്പെട്ടപ്പോള്‍ രണ്ടുപേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുകയായിരുന്നു. യുവാവിനെക്കുറിച്ച് കൂടുതല്‍ അറിവുണ്ടായിരുന്നില്ലെന്നാണു ചിലരുടെ പ്രതികരണം. ഇക്കാര്യങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കും. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഇക്കഴിഞ്ഞ സപ്തംബര്‍ പതിനൊന്നിനു കിട്ടിയതിനു പിന്നാലെ സൈബര്‍ സെല്‍ വഴി പോലീസ് കാര്യമായ അന്വേഷണം തുടങ്ങിയിരുന്നു.

പലരുടെയും സംഭാഷണം, അയച്ച സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ വീണ്ടെടുത്തിട്ടുണ്ട്. പലരും ആശങ്ക തീര്‍ക്കാന്‍ പോലീസ് വിളിക്കുന്നതിന് മുന്‍പ് തന്നെ സ്‌റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. ആഢംബര ബൈക്ക് കവര്‍ന്ന ഇടപ്പള്ളിയിലും കണ്ണാടി കവര്‍ന്ന കോഴിക്കോട് കനകാലയ ഷോറൂം ഉടമകളോടും പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Eloped with minor in a stolen bike fake DJ arrested, Kozhikode, News, Crime, Criminal Case, Complaint, Police, Arrested, Eloped, Minor girls, Kerala.

About Kvartha SAT

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal