Follow KVARTHA on Google news Follow Us!
ad

വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി; ഒടുവില്‍ ആ പ്രഖ്യാപനം വന്നു, തടിച്ചുകൂടിയ ജനങ്ങള്‍ അത് സ്വീകരിച്ചത് കരഘോഷത്തോടെ; പിന്നീട് നടന്നത് നാടകീയ നിമിഷങ്ങള്‍; വീഡിയോ വൈറല്‍

വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി യുവാവിന്റെ ശിക്ഷ Riyadh, News, Execution, Saudi Arabia, Video, Father, Family, Gulf, World,
റിയാദ് : (www.kvartha.com 13.08.2018) വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി യുവാവിന്റെ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുന്‍പാണ് ആ അത്ഭുതം സംഭവിച്ചത്. എല്ലാവരുടേയും ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന ദൈവം കേട്ടെന്നു വേണം കരുതാന്‍. കൊല്ലപ്പെട്ടയാളുടെ പിതാവ് വധശിക്ഷ വിധിച്ച യുവാവിന് മാപ്പ് നല്‍കുകയായിരുന്നു.

സൗദിയിലാണ് വധശിക്ഷയ്ക്ക് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തടിച്ചുകൂടിയ ജനങ്ങള്‍ കരഘോഷത്തോടെ ഈ പ്രഖ്യാപനത്തെ സ്വീകരിക്കുന്നതും, പിന്നീട് ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

Saudi father pardons son's killer minutes before execution in viral video, Riyadh, News, Execution, Saudi Arabia, Video, Father, Family, Gulf, World

സൗദിയിലെ റാബിഗ് ഗവര്‍ണറേറ്റിലാണ് വധശിക്ഷക്ക് കാരണമായ കൊലപാതകം നടന്നത്. വിചാരണക്കൊടുവില്‍ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചുവെന്നും അപ്പീലുകള്‍ തള്ളുകയും പ്രതിക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ വിസമ്മതിക്കുകയും ചെയ്തതോടെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മുഹമ്മദ് ബിന്‍ ദവാസ് അല്‍ ബലദിയും വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയാവാനെത്തിയിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇയാള്‍ അടുത്തേക്ക് ചെല്ലുകയും തന്റെ മകന്റെ ഘാതകന് താന്‍ മാപ്പുനല്‍കുന്നുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

2017ലും സൗദിയില്‍ സമാനമായ സംഭവം നടന്നിരുന്നു. വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് തന്റെ മകന്റെ ഘാതകന് പിതാവ് മാപ്പുനല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi father pardons son's killer minutes before execution in viral video, Riyadh, News, Execution, Saudi Arabia, Video, Father, Family, Gulf, World.