Follow KVARTHA on Google news Follow Us!
ad

പ്രാണനും കൊണ്ട് കേരളം സുപ്രീം കോടതിയിലേക്ക്? മുല്ലപ്പെരിയാര്‍ 142 അടിയിലെത്തിയിട്ടും സുരക്ഷിതമെന്ന് വാദിച്ച് തമിഴ്‌നാട്; ജലനിരപ്പ് കുറയ്ക്കാനാകില്ലെന്ന് പിണറായിക്ക് എടപ്പാടി പളനിസാമിയുടെ കത്ത്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും കേരളത്തിന്റെ ആവശ്യം അവഗണിച്ച് തമിഴ്‌നാട്.News, Thiruvananthapuram, Kerala, Supreme Court of India, Flood, Rain, Trending,
തിരുവനന്തപുരം:(www.kvartha.com 16/08/2018) മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും കേരളത്തിന്റെ ആവശ്യം അവഗണിച്ച് തമിഴ്‌നാട്. ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് കുറയ്ക്കാനാകില്ലെന്നും അറിയിച്ച് പിണറായിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കത്തയച്ചു. ഡാമിലെ വെള്ളം 142 അടിയായി നിലനിര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും പളനിസാമി പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്നും കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം അപ്പാടെ തള്ളിയായിരുന്നു പളനിസാമിയുടെ കത്ത്.



Keywords: News, Thiruvananthapuram, Kerala, Supreme Court of India, Flood, Rain, Trending, Mullapperiyar water level raise to 142; TN rejected Kerala's request