Follow KVARTHA on Google news Follow Us!
ad

ജി എസ് ടി അടക്കമുള്ള പരിഷ്‌കരണങ്ങള്‍ വന്നതോടെ 'ഉറക്കത്തിലായിരുന്ന ആന' എഴുന്നേറ്റ് ഓടാന്‍ തുടങ്ങിയിരിക്കുന്നു; മോഡി

ജി എസ് ടി അടക്കമുള്ള പരിഷ്‌കരണങ്ങള്‍ വന്നതോടെ 'ഉറക്കത്തിലായിരുന്ന ആന' എഴുന്നേറ്റ് New Delhi, News, Business, Message, UPA, Criticism, NDA, Prime Minister, Narendra Modi, National,
ന്യൂഡെല്‍ഹി: (www.kvartha.com 15.08.2018) ജി എസ് ടി അടക്കമുള്ള പരിഷ്‌കരണങ്ങള്‍ വന്നതോടെ 'ഉറക്കത്തിലായിരുന്ന ആന' എഴുന്നേറ്റ് ഓടാന്‍ തുടങ്ങിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് മോഡി ഇക്കാര്യം അറിയിച്ചത്. ഇപ്രാവശ്യത്തെ സന്ദേശത്തില്‍ യു.പി.എ സര്‍ക്കാരിനെ കടന്നാക്രമിച്ചും എന്‍.ഡി.എ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയും ആയിരുന്നു മോഡിയുടെ പ്രസംഗം.

അടുത്ത മൂന്ന് ദശാബ്ദത്തേക്ക് ലോകത്തിന്റെ ചാലകശക്തിയായി ഇന്ത്യ മാറാന്‍ പോകുകയാണെന്ന് മോഡി പറഞ്ഞു. ഇന്ത്യയുടെ ഉയര്‍ച്ചയെ ലോകരാജ്യങ്ങള്‍ അംഗീകരിച്ചു തുടങ്ങി. അവസാനവര്‍ഷത്തെ യു.പി.എ സര്‍ക്കാരിന്റെ വേഗം ഇപ്പോഴും പാലിച്ചിരുന്നെങ്കില്‍ ഇന്ത്യ വളരാന്‍ ദശകങ്ങള്‍ എടുത്തേനെ. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നയവൈകല്യവും കൃത്യമായ ആസൂത്രണമില്ലായ്മയും കൊണ്ട് ഇന്ത്യ പൊറുതിമുട്ടുകയായിരുന്നു. എന്നാലിന്ന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വരുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്നും മോഡി പറഞ്ഞു.

Independence Day: ‘Impatient’ Modi delivers a clear (but forgettable) pitch for 2019,New Delhi, News, Business, Message, UPA, Criticism, NDA, Prime Minister, Narendra Modi, National

പരിഷ്‌കരിക്കുക, നടപ്പിലാക്കുക, പരിണമിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. ചുവപ്പ് നാടകള്‍ ചുവപ്പ് പരവതാനികള്‍ക്ക് വഴിമാറി. ഇന്ത്യ ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യമായി മാറിയെന്നും മോഡി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Independence Day: ‘Impatient’ Modi delivers a clear (but forgettable) pitch for 2019,New Delhi, News, Business, Message, UPA, Criticism, NDA, Prime Minister, Narendra Modi, National.