Follow KVARTHA on Google news Follow Us!
ad

കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച (16.08.2018) അവധി

കനത്ത മഴയും പ്രളയവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ Thiruvananthapuram, News, Rain, Holidays, school, Pathanamthitta, Kottayam, Alappuzha, Kozhikode, Kerala,
തിരുവനന്തപുരം: (www.kvartha.com 16.08.2018) കനത്ത മഴയും പ്രളയവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

Heavy rain in Kerala, holiday for schools, Thiruvananthapuram, News, Rain, Holidays, School, Pathanamthitta, Kottayam, Alappuzha, Kozhikode, Kerala
കൂടാതെ ഐ.ടി.ഐകളില്‍ നടന്നുവരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി വച്ചിട്ടുണ്ട്. ആഗസ്റ്റ് 16, 17, 18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ആണ് മാറ്റിവച്ചത്. കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. കേരള സര്‍വകലാശാലയും വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കേളജുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന കോളജ് യുണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Heavy rain in Kerala, holiday for schools, Thiruvananthapuram, News, Rain, Holidays, School, Pathanamthitta, Kottayam, Alappuzha, Kozhikode, Kerala.