Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി; സ്ഥിതി അതീവഗുരുതരം, ഏറ്റവും കൂടുതല്‍ കെടുതിയുണ്ടായത് ബുധനാഴ്ച; മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിNews, Thiruvananthapuram, Kerala, Chief Minister, Press meet, Trending,
തിരുവനന്തപുരം: (www.kvartha.com 15/08/2018)കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടു. രാത്രി ഏഴ് മണിയോടെയാണ് അദ്ദേഹം അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

പ്രളയക്കെടുതി നേരിടാന്‍ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നും അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സ്ഥിതി അതീവഗുരുതരമാണ്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ കെടുതിയുണ്ടായത്. പമ്പ, പെരിയാര്‍, ഭാരതപ്പുഴ, ചാലിയാര്‍ തുടങ്ങിയവ കരകവിഞ്ഞത് ശുദ്ധജലവിതരണം തകരാറിലാകാന്‍ കാരണമായി. ഇത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

News, Thiruvananthapuram, Kerala, Chief Minister, Press meet, Trending, CM meet media

രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പമ്പയുടെ തീരത്ത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകളെത്തിക്കും. നേരത്തെ കൊല്ലം, തിരുവനന്തപുരം ജില്ലകളൊഴികെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് മുഴുവന്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പിണറായി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Chief Minister, Press meet, Trending, CM meet media