Follow KVARTHA on Google news Follow Us!
ad

കുട്ടികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്തു; ടെക്കിയെ ജനകൂട്ടം അടിച്ചുകൊന്നു; 3 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ ഖത്തര്‍ പൗരനും; 32 പേര്‍ അറസ്റ്റില്‍

ബിദര്‍: (www.kvartha.com 15.07.2018) കര്‍ണാടകയിലെ ബിദറില്‍ കുട്ടികളെ കടത്തുന്നവരെന്ന് തെറ്റിദ്ധരിച്ച് ജനകൂട്ടം 32കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ തല്ലിക്കൊന്നു. മുഹമ്മദ് അNational, Karnataka, Mob lynched
ബിദര്‍: (www.kvartha.com 15.07.2018) കര്‍ണാടകയിലെ ബിദറില്‍ കുട്ടികളെ കടത്തുന്നവരെന്ന് തെറ്റിദ്ധരിച്ച് ജനകൂട്ടം 32കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ തല്ലിക്കൊന്നു. മുഹമ്മദ് അസം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അസമിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഖത്തര്‍ പൗരനും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വ്യാപകമാണെന്ന വാട്ട്‌സ അപ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കറങ്ങാനിറങ്ങിയതായിരുന്നു അസം. ബിദറില്‍ കാര്‍ നിര്‍ത്തിയ സമയം ഒപ്പമുണ്ടായിരുന്ന മുഹമ്മദ് സലാം അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് വിതരണം ചെയ്തു. ഇദ്ദേഹം ഖത്തര്‍ പൗരനാണ്. ഇത് കണ്ട ഒരാള്‍ ഇക്കാര്യം വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ പറയുകയും ഗ്രൂപ്പ് അംഗങ്ങള്‍ സംഘടിച്ച് കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. ഇതിന്റെ വീഡിയോകളും അവര്‍ പകര്‍ത്തിയിട്ടുണ്ട്.


Techie Beaten To Death By Mob In Karnataka After WhatsApp Rumours

സംഭവം കൈവിട്ട് പോവുകയാണെന്ന് മനസിലായതോടെ അസമും സുഹൃത്തുക്കളും കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. കാറിനെ സംഘത്തിലുണ്ടായിരുന്ന ചിലര്‍ ബൈക്കുകളില്‍ പിന്തുടര്‍ന്ന് പിടികൂടി.
ഇതിനിടയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്കിലെത്തിയവര്‍ക്ക് ഒപ്പം ജനങ്ങളും ചേര്‍ന്ന് യുവാക്കളെ കാറില്‍ നിന്നും വലിച്ച് പുറത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നൂറ് കണക്കിന് ഗ്രാമവാസികള്‍ സ്ഥലത്ത് തടിച്ചുകൂടിയെങ്കിലും ആരും വിഷയത്തില്‍ തലയിടാന്‍ തയ്യാറായില്ല. പോലീസ് വിവരമറിഞ്ഞ് എത്തുമ്പോഴേക്കും അസം മരണപ്പെട്ടിരുന്നു. മറ്റ് മൂന്ന് പേരെ ഹൈദരാബാദിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇതില്‍ ഒരാള്‍ ജീവന് വേണ്ടി മല്ലടിക്കുകയാണ്.

മരിച്ച അസമിന് രണ്ട് വയസുള്ള ഒരു മകനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Hundreds of villagers gathered but none came to their rescue. By the time the police arrived, Mohammad Azam had died. The others were taken to the hospital in Hyderabad.

Keywords: National, Karnataka, Mob lynched