» » » » » » റൊമാന്റിക് ത്രില്ലര്‍! ഇന്ത്യ - ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന; ബിഗ് സ്‌ക്രീനില്‍ 'ഡിസിഷന്‍ പെന്‍ഡിംഗ്', ഒടുവില്‍ പെണ്‍കുട്ടിയുടെ മറുപടിയും സ്‌ക്രീനില്‍ തെളിഞ്ഞതോടെ കയ്യടിച്ച് താരങ്ങള്‍

ലണ്ടന്‍:(www.kvartha.com 15/07/2018) ഇന്ത്യ - ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന. ഗ്യാലറിയുടെ ഒന്നടങ്കം ശ്രദ്ധ പിടിച്ചുപറ്റിയാണ് റൊമാന്റിക് ത്രില്ലര്‍ പ്രൊപ്പോസല്‍ നടന്നത്. ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം. ടോസ് നേടിയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെ നടന്ന സംഭവം ക്യാമറയില്‍ കുടുങ്ങിയതോടെയാണ് കാര്യം എല്ലാവരുമറിഞ്ഞത്.

 News, London, World, Sports, India vs England: Marriage Proposal During 2nd ODI At Lord's Goes Viral

തന്റെ പെണ്‍സുഹൃത്തിനോട് മോതിരം നല്‍കി വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങള്‍ ഉടന്‍ തന്നെ ഡിആര്‍എസ് സ്‌ക്രീനില്‍ തെളിയുകയും ചെയ്തു. യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ 'ഡിസിഷന്‍ പെന്‍ഡിങ്ങ്' എന്ന് സ്‌ക്രീനില്‍ കാണിച്ചു. ലോര്‍ഡ്‌സിലെ ഗാലറിയെ ഒന്നടങ്കം ഒരു നിമിഷം ആകാംക്ഷയില്‍ നിര്‍ത്തിയതിനു പിന്നാലെ യുവതിയുടെ മറുപടി എത്തി.

അതും സ്‌ക്രീനില്‍ തെളിഞ്ഞു. യെസ്.. ഇതോടെ ഇന്ത്യന്‍ താരം ചഹല്‍ ഉള്‍പ്പെടെ കൈയ്യടിച്ച് ആശംസകളും നേര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, London, World, Sports, India vs England: Marriage Proposal During 2nd ODI At Lord's Goes Viral

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal