» » » » » » » » » » » ഭാര്യയുമായി ഐ പി എസ് ഉദ്യോഗസ്ഥന് അവിഹിതബന്ധമെന്നാരോപിച്ച് യുവാവ് രംഗത്ത്; നഗ്ന വീഡിയോകളും കിടപ്പറ രംഗങ്ങളും പുറത്തുവിട്ടു

ബംഗളൂരു: (www.kvartha.com 16.07.2018) ഭാര്യയുമായി ഐ പി എസ് ഉദ്യോഗസ്ഥന് അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവാവ് രംഗത്ത്. ഇതിന് തെളിവായി ഇരുവരുടേയും നഗ്ന വീഡിയോകളും കിടപ്പറ രംഗങ്ങളും പുറത്തുവിട്ടു. വീഡിയോ പുറത്തായതോടെ കര്‍ണാടകയില്‍ ഐ പി എസ് ഉദ്യോഗസ്ഥനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ഭാര്യയെ ഭീഷണിപ്പെടുത്തി അവിഹിതബന്ധം തുടരുന്നുവെന്നാണ് ബംഗളൂരു ദവനഗരയിലുള്ള 40 കാരനായ സുരേഷ് എന്ന ടെക്കിയുടെ ആരോപണം. ബംഗളൂരു റൂറല്‍ എസ് പി ഭീമശങ്കര്‍ എസ് ഗുലെദിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. താനും ഭാര്യ രൂപ
യും ഇപ്പോള്‍ ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്നും വധഭീഷണി നേരിടുകയാണെന്നും ഇയാള്‍ പറയുന്നു.

Bengaluru techie accuses IPS officer of forcing wife to have affair, releases scandalous video, Bangalore, News, Allegation, Molestation, Complaint, Police, Case, Controversy, National

ജൂലൈ അഞ്ചിന് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കോറാമംഗള പോലീസില്‍ ഇയാള്‍ ഇതുംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്. നാലുപേജുള്ള പരാതിയാണ്
ഇയാള്‍ നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്.

Bengaluru techie accuses IPS officer of forcing wife to have affair, releases scandalous video, Bangalore, News, Allegation, Molestation, Complaint, Police, Case, Controversy, National

2016 നും 2018 നും ഇടയില്‍ ദേവനാഗെരെ ജില്ലയില്‍ എസ്പി ആയിരുന്ന സമയത്ത് 2016 മുതലാണ് ഗുലെഡ് ഭാര്യയുമായി അവിഹിത ബന്ധം തുടങ്ങിയത്. ദേവനാഗെരെയില്‍ ഭാര്യയുടെ പേരില്‍ ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ മുതല്‍ ഭാര്യയുമായി ഗുലെഡ് ബന്ധം സ്ഥാപിച്ചു. തന്റെ ഇരട്ടക്കുട്ടികളുടെ ജന്മദിനത്തിന് ഫോട്ടോയെടുക്കാന്‍ വരണമെന്ന് ആവശ്യപ്പെട്ട ഐപിഎസുകാരനായിരുന്നു സ്റ്റുഡിയോയുടെ ആദ്യ ഇടപാടുകാരന്‍.

അതിന് പിന്നാലെ ഇയാള്‍ പതിയെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി. ഇരയുടെ ഭയം മുതലാക്കി പിന്നീട് പല തവണ ദുരുപയോഗം ചെയ്യുകയുമുണ്ടായി. പലപ്പോഴും ഇരയുടെ സമ്മതം പോലും നോക്കാതെ ബംഗളൂരുവിന് സമീപത്തെ ഒരു റിസോര്‍ട്ടിലും കോറോമംഗലയിലെ അദ്ദേഹത്തിന്റെ റിസോര്‍ട്ടിലും വെച്ചായിരുന്നു ലൈംഗിക ചൂഷണം നടത്തിയിരുന്നത്.

ഭാര്യയെ ഇപ്പോള്‍ കാണ്മാനില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം ഭാര്യ മറ്റൊരു വാദവുമായി രംഗത്ത് വന്നിട്ടുണ്ട്. താനുമായി ഭര്‍ത്താവ് നിരന്തരം കലഹത്തില്‍ ആണെന്നും തന്നെയും ഗുലെഡിനെയും അപമാനിക്കാന്‍ അദ്ദേഹം കരുതിക്കൂട്ടി വ്യാജ വീഡിയോകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നുമാണ് യുവതിയുടെ ആരോപണം.

അതേസമയം താനൊന്നും ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നുമാണ് ഐപിഎസുകാരന്‍ പറയുന്നത്. ആരോപണത്തിലെ സത്യം കണ്ടെത്താന്‍ അധികൃതര്‍ വേണ്ട നടപടിയെടുക്കട്ടെയെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bengaluru techie accuses IPS officer of forcing wife to have affair, releases scandalous video, Bangalore, News, Allegation, Molestation, Complaint, Police, Case, Controversy, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal