Follow KVARTHA on Google news Follow Us!
ad

പാര്‍ലമെന്റ് പിരിച്ചുവിട്ട് മോഡി ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

പാര്‍ലമെന്റ് പിരിച്ചുവിട്ട് മോഡി ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. New Delhi, News, Politics, Lok Sabha, Election, Parliament, BJP, Narendra Modi, National,
ന്യൂഡെല്‍ഹി: (www.kvartha.com 13.07.2018) പാര്‍ലമെന്റ് പിരിച്ചുവിട്ട് മോഡി ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നീക്കം ആരംഭിച്ചതായാണ് വിവരം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാകും പ്രഖ്യാപനം ഉണ്ടാകുക. അന്ന് തന്നെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണം നടത്താനും അമിത് ഷാ ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ ഉറ്റുനോക്കുന്ന ചാര്‍ച്ചയായിരിക്കുന്നത്.

Alliance with JDU intact, will win all 40 Bihar LS seats: Amit Shah, New Delhi, News, Politics, Lok Sabha, Election, Parliament, BJP, Narendra Modi, National

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കുമെന്നാണ് അമിത്ഷായുടെ പ്രസ്താവന. എന്നാല്‍ ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ട ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

മോഡി സര്‍ക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധവികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

അങ്ങനെയെങ്കില്‍ ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നിന്നുള്ള സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിനിടെയാകും പാര്‍ലമെന്റ് പിരിച്ചുവിടല്‍ പ്രഖ്യാപനമുണ്ടാകുക.
പ്രഖ്യാപനമുണ്ടായാല്‍ 2019 മെയ് മാസത്തില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് ഫ്രെബ്രുവരിക്ക് മുന്നേ നടത്തേണ്ടി വരും. ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. അതില്‍ 71 എണ്ണം നിലവില്‍ ബിജെപിക്കാണ്. അതിനാല്‍ തന്നെ മാസം തോറും ഉത്തര്‍ പ്രദേശില്‍ ഓരോ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കാനും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന രഹസ്യ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

എസ്പി ബിഎസ്പി സഖ്യത്തിലേക്ക് കോണ്‍ഗ്രസും രാഷ്ട്രീയ ലോക്ദളും കൂടി അണിചേര്‍ന്നേക്കാം. എന്നാല്‍ ആ സഖ്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ ഭാഗമായി ഇടത്തരക്കാര്‍ക്കും, താഴെക്കിടയിലുള്ളവര്‍ക്കും ആശ്വാസം പകരുന്ന പദ്ധതികള്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോഡി പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്.

പ്രധാനമന്ത്രി എന്ന നിലയില്‍ അവസാനവട്ട പ്രസംഗത്തിന് ചെങ്കോട്ടയിലേക്കെത്താന്‍ മോഡിക്ക് മുന്നിലുള്ളത് ഇനി കേവലം ഒരു മാസം മാത്രമാണ്. അതിനാല്‍ തന്നെ അത്ഭുപ്പെടുത്തുന്ന ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്.

കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍, 1970ല്‍ പ്രതിപക്ഷത്തെ അമ്പരപ്പിച്ച് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തിയതു റേഡിയോയിലൂടെയായിരുന്നു.

ഗുജറാത്തിലും കര്‍ണാടകയിലും നിയമസഭാ തിരഞ്ഞെടുപ്പിലെ ശരാശരി പ്രകടനവും ആറു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയവും കണക്കിലെടുത്താണു കേന്ദ്രസര്‍ക്കാര്‍ രണ്ടു വലിയ ദേശീയപദ്ധതികള്‍ പ്രഖ്യാപിച്ചത് - ആദ്യത്തേത് ദേശീയ ആരോഗ്യരക്ഷാപദ്ധതി. 40 കോടി ജനങ്ങള്‍ക്കു പരിരക്ഷ നല്‍കുന്നത്. രണ്ടാമത്തേതു നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയത്. ഭാരത് ആയുഷ്മാന്‍ സ്‌കീം നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവങ്ങളെ ലക്ഷ്യമിട്ടാണെങ്കില്‍, നെല്ലിന്റെ താങ്ങുവില കുത്തനെ ഉയര്‍ത്തിയതു കൃഷിമേഖലയെ ഉന്നംവച്ചാണ്.

എന്നാല്‍, 2008-09 വര്‍ഷത്തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കടം എഴുതിത്തള്ളലും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഉണ്ടാക്കിയ അത്ര ആവേശവും സ്വീകാര്യതയും മോഡിയുടെ ഈ രണ്ടു പ്രഖ്യാപനങ്ങള്‍ക്കുമില്ലെന്നാണ് ഒരുവിഭാഗം ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. കാര്‍ഷിക കടം എഴുതിത്തള്ളലും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും യുപിഎയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

സമാനമായ ചലനങ്ങളുണ്ടാക്കുന്ന എന്തെങ്കിലും ക്ഷേമപദ്ധതി നരേന്ദ്ര മോഡി കൊണ്ടുവരണമെന്നാണു പാര്‍ട്ടിക്കുള്ളിലെ വികാരം. നഗര തൊഴിലുറപ്പു പദ്ധതിയാണ് ഇത്തരത്തിലുയര്‍ന്ന ഒരു നിര്‍ദേശം. അതു നഗരത്തിലെ പാവങ്ങള്‍ക്കു ഗുണകരമാകുന്നതിനു പുറമേ, നഗരങ്ങളില്‍പോയി പണിയെടുക്കുന്നവരെ ആശ്രയിക്കുന്ന ഗ്രാമത്തിലെ കുടുംബങ്ങള്‍ക്കും ഗുണകരമാകും.

രണ്ടാമതൊരു നിര്‍ദേശം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്കു 3-5 വര്‍ഷത്തേക്കു പ്രതിമാസം നിശ്ചിത തുകയുടെ ആനുകൂല്യം നല്‍കലാണ്.

പാവങ്ങളെ ആകര്‍ഷിക്കുന്ന ക്ഷേമപദ്ധതികള്‍ക്കൊപ്പം ആഡംബരവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്ന ധനികര്‍ക്കു നികുതി ഉയര്‍ത്തണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി എന്ന നിലയില്‍ അഞ്ചാംവട്ടം, ഈ ഭരണത്തിലെ അവസാനവട്ടം ചെങ്കോട്ടയിലേക്കു ചുവടുവയ്ക്കും മുന്‍പു നിര്‍ണായക തീരുമാനമെടുക്കാന്‍ നരേന്ദ്ര മോഡിക്കു മുന്നിലുള്ളത് ഒരു മാസം മാത്രമാണ്. അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്താനുള്ള ഏറ്റവും വലിയ അവസരവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alliance with JDU intact, will win all 40 Bihar LS seats: Amit Shah, New Delhi, News, Politics, Lok Sabha, Election, Parliament, BJP, Narendra Modi, National.