Follow KVARTHA on Google news Follow Us!
ad

ബോളിവുഡിലൂടെ സിനിമയിലെത്തി; മലയാളത്തിലും തിളങ്ങി, അഭ്രപാളി കീഴടക്കിയ അന്തരിച്ച റിത ഭാതുരിക്ക് രാജ്യത്തിന്റെ പ്രണാമം

ബോളിവുഡിലൂടെ സിനിമയിലെത്തി, തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ മലയാളത്തിലുംMumbai, News, Actress, hospital, Treatment, Obituary, Dead, Cinema, Entertainment, Bollywood, National,
മുംബൈ: (www.kvartha.com 17.07.2018) ബോളിവുഡിലൂടെ സിനിമയിലെത്തി, തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ മലയാളത്തിലും ഒരു കൈ നോക്കി. അവിടെയും തിളങ്ങി. അഭ്രപാളി കീഴടക്കിയ റിത ഭാതുരി ഓര്‍മയായി. ബോളിവുഡിലെ പഴയകാല നടിയും സീരിയല്‍ താരവുമായ റിതാ ഭാതുരി(62) വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ ചൊവാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. സുബര്‍ ബാന്‍ ജുഹുവിലെ സുജോയ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

Actor Rita Bhaduri dead at 62, was suffering from kidney ailment, Mumbai, News, Actress, hospital, Treatment, Obituary, Dead, Cinema, Entertainment, Bollywood, National

സ്റ്റാര്‍ ഭാരതില്‍ സംപ്രേക്ഷണം ചെയ്യുന്ന നിമിക്കി മുഖിയ എന്ന പരമ്പരയിലായിരുന്നു റിതാ ഭാതുരി അവസാനമായി അഭിനയിച്ചത്. മുത്തശ്ശിയായാണ് ഈ പരമ്പരയില്‍ റിതാ വേഷമിട്ടത്. സംസ്‌ക്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുംബൈ അന്തേരിയില്‍ നടക്കും. വൃക്ക സംബന്ധമായ അസുഖം മൂര്‍ച്ഛിക്കുകയും ചൊവ്വാഴ്ച പുലര്‍ച്ചെ 1. 45 മണിയോടെ ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മരുമകള്‍ മിനി ഭാതുരി പറഞ്ഞു.
1968ല്‍ തേരി തലാഷ് മേയ്ന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു റിത വെള്ളിത്തിരയിലേക്ക് ചുവടുവെച്ചത്. തുടര്‍ന്ന് ബോളിവുഡില്‍ ഇറങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. സഹനടിയായാണ് കൂടുതലായും തിളങ്ങിയിരുന്നത്.

കന്യാകുമാരി എന്ന മലയാള ചിത്രത്തിലും നടി വേഷമിട്ടിരുന്നു. പാര്‍വതി എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍. കമല്‍ഹാസന്‍ നായകനായി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. കെഎസ് സേതുമാധവനായിരുന്നു ഈ മലയാള ചിത്രം സംവിധാനം ചെയ്തിരുന്നത്.

പിന്നീട് സിനിമകളില്‍ തിരക്ക് കുറഞ്ഞതോടെയാണ് ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായത്. സീടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജോഷ് ആര്‍ ശക്തി എന്ന പരമ്പരയിലൂടെ കടന്നുവന്ന നടി മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിനിന്നിരുന്നു. സ്റ്റാര്‍ ഭാരതില്‍ സംപ്രേക്ഷണം ചെയ്യുന്ന നിമിക്കി മുഖിയ എന്ന പരമ്പരയില്‍ അഭിനയിക്കുന്നതിനിടെയാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്‌ക്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുംബൈ അന്തേരിയില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Rita Bhaduri dead at 62, was suffering from kidney ailment, Mumbai, News, Actress, hospital, Treatment, Obituary, Dead, Cinema, Entertainment, Bollywood, National.