Follow KVARTHA on Google news Follow Us!
ad

റെസ്റ്റോറന്റില്‍ നിന്നും ശബ്ദമുയരുന്നുവെന്ന പരാതിയുമായി യുവതി; വിഷയത്തില്‍ നേരിട്ട് ഇടപെട്ട് ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: (www.kvartha.com 23.06.2018) സമീപത്തെ റെസ്റ്റോറന്റില്‍ നിന്നും ശബ്ദമുയരുന്നുവെന്ന പരാതിയുമായി യുവതി. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിGulf, UAE, Sharjah
ഷാര്‍ജ: (www.kvartha.com 23.06.2018) സമീപത്തെ റെസ്റ്റോറന്റില്‍ നിന്നും ശബ്ദമുയരുന്നുവെന്ന പരാതിയുമായി യുവതി. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ഫോണില്‍ വിളിച്ചായിരുന്നു യുവതി പരാതി പറഞ്ഞത്. അല്‍ ഖാന്‍ ഏരിയയിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.

ഫാമിലി ഫ്രണ്ട്‌ലി എമിറേറ്റാണ് ഷാര്‍ജയെന്നും അതങ്ങനെ തന്നെ തുടരുമെന്നും ഭരണാധികാരി പറഞ്ഞു. മേലില്‍ റെസ്റ്റോറന്റിന്റെ ഭാഗത്തുനിന്ന് ശല്യമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Gulf, UAE, Sharjah

ഭരണാധികാരിയുടെ ഉത്തരവ് പ്രകാരം ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും വിഷയത്തില്‍ ഇടപെട്ടു.  വിഷയം ഉടനെ പരിഹരിണമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഉടനെ തന്നെ ഷാര്‍ജ മുനിസിപ്പല്‍ ഡയറക്ടര്‍ ജനറല്‍ താബെറ്റ് സലീം അല്‍ തരിഫി റെസ്റ്റോറന്റ് ഉടമയെ സമീപിച്ച് പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: His Highness Dr Sheikh Sultan bin Mohammed Al Qasimi, Member of the Supreme Council and Ruler of Sharjah responded to a call by a woman complaining about the noise made by a restaurant in Al Khan.

Keywords: Gulf, UAE, Sharjah