Follow KVARTHA on Google news Follow Us!
ad

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി കൊലചെയ്യപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി റിന്‍സി ബിജു(16)കൊലചെയ്യപ്പെട്ട കേസില്‍ കഴിഞ്ഞKollam, News, Local-News, Crime, Criminal Case, Police, Remanded, Kerala,
കൊല്ലം: (www.kvartha.com 23.06.2018) പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി റിന്‍സി ബിജു(16)കൊലചെയ്യപ്പെട്ട കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതി പിറവന്തൂര്‍ ആയിരവല്ലിക്കര ചീവോടു സ്വദേശി സുനില്‍കുമാറി(40)നെ കോടതി റിമാന്‍ഡ് ചെയ്തു. ഏറെ കോളിളക്കം സൃഷ്ടിച്ചതും ആത്മഹത്യയെന്ന് ലോക്കല്‍ പോലീസ് എഴുതി തള്ളിയതുമായ കേസാണ് കൊല്ലം ക്രൈംബ്രാഞ്ച് സംഘത്തിന്റെ മികവുറ്റ അന്വേഷണത്തില്‍ കൊലപാതകമെന്നു തെളിഞ്ഞതും പ്രതിയെ പിടികൂടിയതും.

2017 ജൂലൈ 29നു പുലര്‍ച്ചെയാണു പുനലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പിറവന്തൂര്‍ ചീവോട് നല്ലംകുളം പരുമൂട്ടില്‍ വീട്ടില്‍ ഓട്ടോ ഡ്രൈവറായ ബിജുതോമസ് - ബീനതോമസ് ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. റിന്‍സിയുടെ സ്വര്‍ണമാലയും കവര്‍ച്ച ചെയ്തിരുന്നു. റിന്‍സി പതിവുപോലെ രാത്രി ബെഡ് റൂമിലിരുന്ന് പഠിച്ചശേഷം ഉറങ്ങാന്‍ കിടന്നു. ഈ സമയം വീട്ടില്‍ അതിക്രമിച്ചു കയറിയ സുനില്‍കുമാര്‍ ഉറങ്ങികിടന്നിരുന്ന റിന്‍സിയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ഒച്ചവയ്ക്കാതിരിക്കാന്‍ കൈയില്‍ കരുതിയിരുന്ന കയര്‍ ഉപയോഗിച്ചു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.

 Plus 1 student murder case: accused remanded to police custody, Kollam, News, Local-News, Crime, Criminal Case, Police, Remanded, Kerala

തുടര്‍ന്ന് റിന്‍സിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവര്‍ന്നെടുത്തു രക്ഷപ്പെട്ടു. പുനലൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ തുടര്‍ന്ന് കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പോലീസ്.

മാതാപിതാക്കള്‍ ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്തിക്കും പരാതി നല്‍കി. തുടര്‍ന്ന് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് സി.ഐ.ഡി.എച്ച്.എച്ച്. ഡബ്ലിയൂ (ഒന്ന്) കൊല്ലം സബ് യൂണിറ്റ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജി. ജോണ്‍സന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. റിന്‍സിയുടെ പിതാവിനെ പോലും ഒരു വിഭാഗം നാട്ടുകാര്‍ സംശയിച്ചിരുന്ന ഈ കേസ് ഏഴുമാസത്തെ വിദഗ്ധമായ അന്വേഷണത്തിന് ഒടുവിലാണ് പിടികൂടിയത്.

പരിസരവാസികളെ ചോദ്യം ചെയ്തും തെളിവുകള്‍ ശേഖരിച്ചും ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തിയും പ്രതിയെ കുടുക്കുകയായിരുന്നു. കൃത്യത്തിനുശേഷം പ്രതി യാതൊരു സംശയത്തിനും ഇടവരുത്താതെ ഓട്ടോറിക്ഷ ഡ്രൈവറായി സ്ഥലത്തു കഴിഞ്ഞുവരികയായിരുന്നു. മതിയായ അടച്ചുറപ്പില്ലാത്തതും സുരക്ഷയില്ലാത്തതുമായ വാതിലുകളുള്ള വീട് പ്രതിക്കു കൃത്യം ചെയ്യുന്നതിന് സഹായകരമായതായി പോലീസ് പറഞ്ഞു.

ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത്, ക്രൈബ്രാഞ്ച് സി.ഐ.ഡി.എച്ച്.എച്ച്.ഡബ്ലിയൂ(ഒന്ന്) എസ്.പി. വി.എം. മുഹമ്മദ് റഫീക്ക് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി കെ.വി. കൊച്ചുമോന്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെകടര്‍ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ മഹേഷ്‌കുമാര്‍, ഷൈന്‍, ഷഹാലുദീന്‍, എ.എസ്.ഐ അഷറഫ്, ബൈജു, എസ്.സി.പി.ഒമാരായ സൈജു, മുരുകേഷ്, സുരേഷ്‌കുമാര്‍, ബാബുകുട്ടന്‍, ജോ ചാക്കോ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Plus 1 student murder case: accused remanded to police custody, Kollam, News, Local-News, Crime, Criminal Case, Police, Remanded, Kerala.