Follow KVARTHA on Google news Follow Us!
ad

നാം അടുക്കളയില്‍ ഉപയോഗിക്കുന്ന കറി മസാലകളില്‍ മാരകവിഷമുള്ള കീടനാശിനികള്‍ കലര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍; നടപടികളെടുക്കാതെ അധികൃതര്‍

നാം അടുക്കളയില്‍ ഉപയോഗിക്കുന്ന കറി മസാലകളില്‍ മാരകവിഷമുള്ള കീടനാശിനികള്‍Kochi, News, Health, Health & Fitness, Report, Crime, Criminal Case, Kerala,
കൊച്ചി: (www.kvartha.com 23.06.2018) നാം അടുക്കളയില്‍ ഉപയോഗിക്കുന്ന കറി മസാലകളില്‍ മാരകവിഷമുള്ള കീടനാശിനികള്‍ കലര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍. പഴം പച്ചക്കറികളിലെ വിഷാംശം കണ്ടെത്തുന്നതിനുള്ള ജി സി എം എസ് ഉപകരണത്തിലൂടെ എറണാകുളത്തെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്ത കറി പൗഡറുകളില്‍ 25 ശതമാനം സാമ്പിളുകളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്.

കറുവപ്പട്ടയ്ക്ക് പകരം വിറ്റഴിക്കപ്പെടുന്ന കാസിയക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ലിയോനാര്‍ഡ് ജോര്‍ജിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ലബോറട്ടറി റിപ്പോര്‍ട്ട് പുറത്തായത്.

Pesticide includes in popular curry powder brands in Kerala, Kochi, News, Health, Health & Fitness, Report, Crime, Criminal Case, Kerala

മാരക വിഷാംശം ഉള്ള എത്തിയോണ്‍ ആണ് കറിമസാലകളില്‍ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന പ്രമുഖ ബ്രാന്‍ഡുകളായ ഡബിള്‍ ഹോഴ്‌സിന്റെയും ഈസ്‌റ്റേണ്‍ കറി പൗഡറിന്റെയും വിപണിയിലെത്തിക്കുന്ന പാക്കറ്റുകളിലാണ് വിഷാംശം കൂടുതലായി കണ്ടെത്തിയത്.

എന്നാല്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ വിഷാംശം കണ്ടെത്തുന്നത്. നേരത്തേ കാഡ്മിയം ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതിന്റെ പേരില്‍ നിരവധി വിവാദങ്ങള്‍ ഈസ്‌റ്റേണ്‍ കറിപൗഡറിന്റെ പേരില്‍ ഉയര്‍ന്നിരുന്നു.

എത്തിയോണ്‍ കൂടുതല്‍ അളവില്‍ ശരീരത്തിലെത്തുന്നത് മാരക രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുമാത്രമല്ല ചിലപ്പോള്‍ മരണം വരെ സംഭവിക്കാന്‍ എത്തിയോണ്‍ സാന്നിധ്യം കാരണമാകുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Keywords: Pesticide includes in popular curry powder brands in Kerala, Kochi, News, Health, Health & Fitness, Report, Crime, Criminal Case, Kerala.