Follow KVARTHA on Google news Follow Us!
ad

മരിച്ചയാള്‍ സംസ്‌കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നു; കണ്ടുനിന്നവര്‍ ഓടി, സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്....

മരിച്ചയാള്‍ സംസ്‌കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നു, കണ്ടുനിന്നവര്‍ ഓടി, Kannur, News, Social Network, Phone call, Case, Kerala,
ശ്രീകണ്ഠപുരം(കണ്ണൂര്‍): (www.kvartha.com 23.06.2018) മരിച്ചയാള്‍ സംസ്‌കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നു, കണ്ടുനിന്നവര്‍ ഓടി, കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. കണ്ണൂര്‍ ശ്രീകണ്ഠപുരം നെല്ലിക്കുറ്റിയില്‍ ഒരു വീട്ടില്‍ നടന്ന സംഭവം എന്ന രീതിയിലാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വീട്ടില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ശവപ്പെട്ടിയില്‍ വയോധികന്‍ എഴുന്നേറ്റിരിക്കുന്ന ചിത്രം സഹിതമാണ് വാര്‍ത്ത വന്നത്.

എന്നാല്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്നും വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് പ്രദേശത്തെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. വാര്‍ത്ത പ്രചരിച്ചതോടെ പലഭാഗങ്ങളില്‍ നിന്നും നെല്ലിക്കുറ്റിയിലെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വിവരം തേടി ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു.

Fake news Spreads in Social Media, Kannur, News, Social Network, Phone call, Case, Kerala

എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. ഒരു സിനിമയില്‍ ചരമശുശ്രൂഷ ചിത്രീകരിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് പ്രചരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fake news Spreads in Social Media, Kannur, News, Social Network, Phone call, Case, Kerala.