Follow KVARTHA on Google news Follow Us!
ad

എഡിജിപിയുടെ മകളും ഗവാസ് കറും പ്രതി; അടിമത്തം വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

സായുധ സേന ബറ്റാലിയന്‍ എ ഡി ജി പി ആയിരുന്ന സുധേഷ് കുമാറിന്റെ െ്രെഡവര്‍ Thiruvananthapuram, News, Politics, Trending, Probe, Chief Minister, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 18.06.2018) സായുധ സേന ബറ്റാലിയന്‍ എ ഡി ജി പി ആയിരുന്ന സുധേഷ് കുമാറിന്റെ ഡ്രൈവര്‍  ഗവാസ്‌കറെ എ ഡി ജി പിയുടെ മകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുള്ള ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ ഡി ജി പി യുടെ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കൂടാതെ എ ഡി ജി പിയുടെ മകളുടെ മൊഴി പ്രകാരം ഗവാസ്‌കര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യയും കുടുംബാംഗങ്ങളും തനിക്ക് നിവേദനം നല്‍കിയതായും ഗൗരവമായി കണ്ട് ഇക്കാര്യത്തില്‍ നടപടിയുണ്ടാവുമെന്ന് അവരോട് വ്യക്തമാക്കിയതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

CM on ADGP' s daughter involved assault, Thiruvananthapuram, News, Politics, Trending, Probe, Chief Minister, Pinarayi vijayan, Kerala

രണ്ട് കേസുകളും ക്രൈം ബ്രാഞ്ച് എ ഡി ജി പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു വരുന്നു. അന്വേഷണം ഫലപ്രദമായി നടത്തുന്നതിന് ബറ്റാലിയന്‍ എ ഡി ജി പിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്.

പോലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഒരു സമ്പ്രദായം കാലാകാലമായി ഇവിടെ നിലവിലുണ്ട്. ബ്രിട്ടീഷ് പോലീസ് ഭരണത്തില്‍ നിന്നു കൈമാറിവന്ന ജീര്‍ണമായ ഒരു സംസ്‌കാരമാണിത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ടു കഴിഞ്ഞ ഘട്ടത്തിലും ഇതു തുടരുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. അത് ഗൗരവകരമാണ്.

ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട പോലീസ് കോണ്‍സ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവണത പൂര്‍ണമായും അവസാനിപ്പിക്കുക തന്നെ ചെയ്യും.

പോലീസിലെ ആശാസ്യമല്ലാത്ത ഈ പ്രവണത മുന്‍കാലങ്ങളിലും പലപ്പോഴും തലപൊക്കിയിട്ടുണ്ട്. പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള സകല ജീവനക്കാരുടെയും മാനുഷികാവകാശങ്ങള്‍ക്കു പരിരക്ഷയും ആദരവും നല്‍കുന്ന സമീപനമേ സര്‍ക്കാരില്‍ നിന്നുണ്ടാവൂ. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന ഒരു നടപടിയും ഒരു ഉദ്യോഗസ്ഥന്റെയും ഭാഗത്തുനിന്നുണ്ടാവുന്നത് അനുവദിക്കില്ല.

അതേസമയം പോലീസ് ഒരു ഡിസിപ്ലിന്‍ഡ് ഫോഴ്‌സാണ്. അതിന്റെ ഡിസിപ്ലിനെ ലംഘിക്കാന്‍ എന്തെങ്കിലും പഴുതാക്കുന്നതും അനുവദിക്കാനാവില്ല. ഡിസിപ്ലിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നതും അനുവദിക്കാനാവില്ല. ഈ വിധത്തിലുള്ള സമതുലിതമായ ഒരു സമീപനമാവും സര്‍ക്കാരില്‍ നിന്നുണ്ടാവുക.

ഇക്കാര്യത്തില്‍ സര്‍ക്കാരും പോലീസ് മേധാവിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതു ഉന്നത ഉദ്യോഗസ്ഥനുണ്ടായാലും കര്‍ശനമായ നടപടി സ്വീകരിക്കുക തന്നെ ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: CM on ADGP' s daughter involved assault, Thiruvananthapuram, News, Politics, Trending, Probe, Chief Minister, Pinarayi vijayan, Kerala.