Follow KVARTHA on Google news Follow Us!
ad

ബിജെപി പിഡിപി സഖ്യം ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി അമിത് ഷാ

ബിജെപി പിഡിപി സഖ്യം ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി അമിത് ഷാ രംഗത്ത്. കശ്മീരില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും National, News, Kashmir, BJP, PDP, Politics, Amit Shah, BJP Will Never Allow Separation Of Kashmir From India, Says Amit Shah.
കശ്മീര്‍: (www.kvartha.com 24.06.2018) ബിജെപി പിഡിപി സഖ്യം ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി അമിത് ഷാ രംഗത്ത്. കശ്മീരില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും എല്ലാ വിധ പിന്തുണ നല്‍കിയിട്ടും വികസനപദ്ധതികള്‍ നടപ്പാക്കാത്തതാണ് സഖ്യം വിടാന്‍ കാരണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിലപാട്. കശ്മീരില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികത്തില്‍ നടത്തിയ റാലിയില്‍ വച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വികസനവും സമാധാനവും എല്ലാം നടപ്പാക്കുന്നതില്‍ പിഡിപി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന് വേണ്ടി പ്രധാനമന്ത്രി ധാരാളം ഫണ്ടുകള്‍ അനുവദിച്ചു. ഭരണത്തിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന സമയത്ത് മൂന്ന് പ്രധാനപ്പെട്ട വാഗ്ദാനങ്ങളാണ് ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. കശ്മീരിന്റെ മൂന്നു മേഖലകളിലും ഒരേ പോലെയുള്ള വികസനം നടപ്പാക്കണം. തീവ്രവാദത്തെ തുടച്ചു നീക്കി സമാധാനം പുനസ്ഥാപിക്കണം. ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിര്‍ത്തും എന്നതായിരുന്നു ഈ മൂന്ന് വാഗ്ദാനങ്ങള്‍.


എന്നാല്‍ നിരവധി പദ്ധതികളും അവസരങ്ങളും നല്‍കിയെങ്കിലും ജമ്മുവും ലഡാക്കും വിവേചനം നേരിടുകയാണ്. ഞങ്ങള്‍ ഈ ഗവണ്‍മെന്റിന്റെ ഭാഗമായിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതാണ് അവസ്ഥയെങ്കില്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. സംസ്ഥാനത്തിന് വേണ്ടി അനുവദിച്ച ഫണ്ടുകള്‍ പിഡിപി വികസനത്തിന് വേണ്ടി ഉപയോഗിച്ചില്ലെന്ന് അമിത് ഷാ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Kashmir, BJP, PDP, Politics, Amit Shah, BJP Will Never Allow Separation Of Kashmir From India, Says Amit Shah.