Follow KVARTHA on Google news Follow Us!
ad

വയറു വേദനയ്ക്ക് ചികിത്സ തേടിയെത്തിയ പതിനാറുകാരിക്ക് മൂന്നു മാസം ഗര്‍ഭം, 20 കാരന്‍ അറസ്റ്റില്‍

വയറു വേദനയ്ക്ക് ചികിത്സ തേടിയെത്തിയ പതിനാറുകാരിക്ക് മൂന്നു മാസം ഗര്‍ഭം. Kottayam, News, Pregnant Woman, Girl, Complaint, Molestation, Police, Arrest, Crime, Criminal Case, Kerala
കോട്ടയം: (www.kvartha.com 19.06.2018) വയറു വേദനയ്ക്ക് ചികിത്സ തേടിയെത്തിയ പതിനാറുകാരിക്ക് മൂന്നു മാസം ഗര്‍ഭം. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചതോടെ പീഡന കേസിലെ പ്രതി പിടിയിലായി. കുടമാളൂര്‍ രാജീവം വീട്ടില്‍ അരവിന്ദി (20)നെയാണു പോലീസ് അറസ്റ്റു ചെയ്തത്. പതിനാറുകാരി കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ മൂന്നു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് കേസായത്.

ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് ഗാന്ധിനഗര്‍ പോലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയിരുന്നു. പിന്നീട് പോലീസ് വിരിച്ച വലയില്‍ വീണ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. നാഗമ്പടത്ത് പഴയ കാര്‍ വില്‍പന കേന്ദ്രത്തിലാണ് അരവിന്ദിന് ജോലി.

Youth arrested for molesting girl, Kottayam, News, Pregnant Woman, Girl, Complaint, Molestation, Police, Arrest, Crime, Criminal Case, Kerala

ബസ് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചു കാരാപ്പുഴയിലുള്ള ഇയാളുടെ വാടക വീട്ടില്‍ എത്തിച്ചാണു പിഡിപ്പിച്ചത്. പ്രതിയുടെ പേരില്‍ കഞ്ചാവ് കേസുള്‍പ്പെടെ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഗാന്ധിനഗര്‍ എസ് ഐ അനൂപ് ജോസ്, സിപിഒ ഷൈനു, ബിനോയി എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

Keywords: Youth arrested for molesting girl, Kottayam, News, Pregnant Woman, Girl, Complaint, Molestation, Police, Arrest, Crime, Criminal Case, Kerala.