Follow KVARTHA on Google news Follow Us!
ad

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി; ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍ നിയമനം നടത്തിയത് 19 ശതമാനം മാത്രം

കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് Kattappana, News, Education, PSC, Controversy, Idukki, Kerala,
കട്ടപ്പന: (www.kvartha.com 19.06.2018) കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന അപ്രഖ്യാപിത നിയമന നിരോധനമാണ് കാലാവധി കഴിയാനിരിക്കുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വിനയാകുന്നത്. ഇടുക്കി ജില്ലാ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 29 ന് അവസാനിക്കുകയാണ്. നിലവില്‍ 19% നിയമനങ്ങള്‍ മാത്രമാണ് നടന്നത്.

പലവിധ കാരണങ്ങളാല്‍ 36 മാസത്തില്‍ 18 മാസം നിയമനങ്ങള്‍ നടത്തിയില്ല. 54000 പേര്‍ എഴുതിയ പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെട്ട 2193 പേരില്‍ 516 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മുന്‍പ് ഉണ്ടായിരുന്ന ലിസ്റ്റുകളില്‍നിന്ന് പൂര്‍ണമായി നിയമനം നടന്നിടത്താണ് ഇപ്പോഴത്തെ നിയമന നിരോധനം. കൃത്യസമയത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും നിയമന ശുപാര്‍ശ അയയ്ക്കാത്തതുംമൂലം നിയമനങ്ങള്‍ മന്ദഗതിയിലാണ് നടന്നത്.

Controversy to last grade employee PSC list, Kattappana, News, Education, PSC, Controversy, Idukki, Kerala

ഡിഗ്രി പാസായ ഉദ്യോഗാര്‍ഥികളുടെ അവസാന അവസരമെന്ന നിലയ്ക്കും, ഏറ്റവും കുറവ് നിയമനം നടന്ന ലിസ്റ്റ് എന്ന നിലക്കും ലിസ്റ്റിന്റെ കാലാവധി ആറ് മാസത്തേക്കെങ്കിലും നീട്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട കാലാവധി അവര്‍ക്ക് ലഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരപരിപാടികള്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് രൂപം നല്‍കി.

അതോടൊപ്പം ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകളിലെ വിവിധ ഓഫീസുകളില്‍ നിലവിലുള്ള ഒഴിവുകള്‍ കൃത്യസമയത്ത് റിപ്പാര്‍ട്ട് ചെയ്യിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലേക്കിറങ്ങുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സര്‍ക്കാര്‍ ജോലിയെന്ന ജീവിത സ്വപ്‌നം പൊലിയുമോ എന്ന ആശങ്കയിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇടുക്കിയിലെ നിര്‍ധന കുടുംബത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍.

നിയമന നിരോധനത്തിനെതിരേയും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടും ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ 11-ാം തീയതി മുതല്‍ അനിശ്ചിതകാല രാപകല്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Controversy to last grade employee PSC list, Kattappana, News, Education, PSC, Controversy, Idukki, Kerala.