Follow KVARTHA on Google news Follow Us!
ad

മകളുടെ പിറന്നാളിന് പാര്‍ട്ടിയൊരുക്കി അവളെ സന്തോഷിപ്പിക്കാന്‍ സാധിക്കുമോ എന്ന് അമ്മയുടെ ചോദ്യം; സ്‌കൂളില്‍ നിന്നും കുട്ടിയെ പോലീസ് വാഹനത്തില്‍ വിളിച്ചുകൊണ്ടുവന്ന് എട്ടുവയസുകാരിയുടെ പിറന്നാള്‍ ദിനം ഗംഭീരമാക്കി ദുബൈ പോലീസ്

മകളുടെ പിറന്നാളിന് പാര്‍ട്ടിയൊരുക്കി അവളെ സന്തോഷിപ്പിക്കാന്‍ സാധിക്കുമോ എന്ന് Dubai, Police, Birthday Celebration, school, Email, Video, Gulf, World
ദുബൈ: (www.kvartha.com 17.05.2018) മകളുടെ പിറന്നാളിന് പാര്‍ട്ടിയൊരുക്കി അവളെ സന്തോഷിപ്പിക്കാന്‍ സാധിക്കുമോ എന്ന് അമ്മയുടെ ചോദ്യം. സ്‌കൂളില്‍ നിന്നും കുട്ടിയെ പോലീസ് വാഹനത്തില്‍ വിളിച്ചുകൊണ്ടുവന്ന് എട്ടുവയസുകാരിയുടെ പിറന്നാള്‍ ദിനം ഗംഭീരമാക്കി ദുബൈ പോലീസ് വാക്കുപാലിച്ചു. റുമാനിയന്‍ ബാലിക അലക്‌സാന്‍ഡ്രിയയുടെ എട്ടാം പിറന്നാള്‍ ആഘോഷമാണ് ദുബൈ പോലീസ് അക്കാദമി മ്യൂസിയത്തില്‍ വെച്ച് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗംഭീരമായി ആഘോഷിച്ചത്.

തന്റെ മകളുടെ പിറന്നാളിന് പാര്‍ട്ടിയൊരുക്കി അവളെ സന്തോഷിപ്പിക്കാന്‍ സാധിക്കുമോ എന്നു പോലീസിനോട് അവളുടെ അമ്മ അഭ്യര്‍ഥിക്കുകയായിരുന്നു. ദുബൈ പോലീസിന്റെ കടുത്ത ആരാധികയായ അലക്‌സാന്‍ഡ്രിയ അവസരം കിട്ടുമ്പോഴെല്ലാം അവരോടുള്ള ആദരവ് പ്രകടിപ്പിക്കാറുണ്ടെന്നും അമ്മ ഇമെയിലിലൂടെ അറിയിച്ചു. കുട്ടിയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കാമെന്നേറ്റ അല്‍ ബാര്‍ഷ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍, ബ്രിഗേഡിയര്‍ അബ്ദുര്‍ റഹീം ബിന്‍ ഷഫി, സഹപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചു.

Video: How Dubai Police fulfilled girl's dream on her birthday, Dubai, Police, Birthday Celebration, school, Email, Video, Gulf, World

തുടര്‍ന്ന് പിറന്നാള്‍ ദിനത്തില്‍ സ്‌കൂളില്‍ പോലീസ് വാഹനത്തിലെത്തി കുട്ടിയെ പോലീസ് അക്കാദമിയിലേക്കു വിളിച്ചു കൊണ്ടു വരികയായിരുന്നു. മറ്റൊരു ബസില്‍ അലക്‌സാന്‍ഡ്രിയയുടെ കൂട്ടുകാരെയും പോലീസ് കൂട്ടിക്കൊണ്ടുവന്നു.

പോലീസ് കാറില്‍ നിന്നിറങ്ങിയ ഉടന്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പലതരം പൂക്കള്‍ നിറഞ്ഞ മനോഹരമായ ബൊക്കെ നല്‍കി അലക്‌സാന്‍ഡ്രിയയെ സ്വീകരിച്ചു. തുടര്‍ന്നു ഭംഗിയായി അലങ്കരിച്ച മ്യൂസിയത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. അലക്‌സാന്‍ഡ്രിയയുടെ അടുത്ത ബന്ധുക്കളും ദുബൈ പോലീസ് ഉദ്യോഗസ്ഥരും അവിടെ സന്നിഹിതരായിരുന്നു. കുട്ടിയുടെ പേരും ദുബൈ പോലീസ് ലോഗോയും ഉള്ള കേക്ക് മുറിച്ചും പാട്ടുപാടിയും എല്ലാവരും അലക്‌സാന്‍ഡ്രിയയുടെ പിറന്നാള്‍ ആഘോഷിച്ചു.

വളരെ സന്തോഷത്തോടെയും മറക്കാനാകാത്ത അനുഭവങ്ങളോടെയും ആണ് അലക്‌സാന്‍ഡ്രിയ വീട്ടിലേക്കു മടങ്ങിയതെന്നും ദുബൈ പോലീസിന്റെ നന്മയില്‍ ഒരുപാട് നന്ദിയറിയിക്കുന്നുവെന്നും അലക്‌സാന്‍ഡ്രിയയുടെ അമ്മ പിന്നീട് പറഞ്ഞു.

Keywords: Video: How Dubai Police fulfilled girl's dream on her birthday, Dubai, Police, Birthday Celebration, school, Email, Video, Gulf, World.