Follow KVARTHA on Google news Follow Us!
ad

സമൂഹമാധ്യമങ്ങളില്‍ കൂടി പൊതുജനാഭിപ്രായം ശേഖരിച്ച് സര്‍ക്കാര്‍ സേവനരംഗം ശക്തമാക്കും

നവമാധ്യമരംഗത്തോടുളള പൊതുജനാഭിമുഖ്യം പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ സേവനരംഗം വിപുലമാക്കുമെന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സീനിയര്‍ ടെക്നിക്കല്‍ ഡയറക്ടര്‍ Kerala, News, Kochi, Social Network, Media, State, Government, Service, Social media in government service
കൊച്ചി: (www.kvartha.com 20.05.2018) നവമാധ്യമരംഗത്തോടുളള പൊതുജനാഭിമുഖ്യം പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ സേവനരംഗം വിപുലമാക്കുമെന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സീനിയര്‍ ടെക്നിക്കല്‍ ഡയറക്ടര്‍ വി.ടി. സന്തോഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മറൈന്‍ ഡ്രൈവിലെ ജനകീയം 2018 വേദിയില്‍ ഇ ഗവേണന്‍സ് വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ സേവനരംഗം കൂടുതല്‍ കാര്യക്ഷമമാക്കുന്ന നിരവധി നടപടികള്‍ വരും നാളുകളിലുണ്ടാകും.

സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം വിപുലമാക്കുന്നതിന്റെ ഭാഗമായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഏകജാലക സംവിധാനത്തിന്റെ ഉദ്ഘാടനം അടുത്ത ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഇതിലൂടെ വ്യവസായങ്ങള്‍ക്കാവശ്യമായ വിവിധ വകുപ്പുകളുടെ അനുമതികള്‍ ഏക ജാലകത്തിലൂടെ സമയബന്ധിതമായി ലഭ്യമാക്കും. വിവിധ മൊബൈല്‍ സേവനങ്ങള്‍ ആവിഷ്‌കരിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ഫലപ്രദവുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുവാനുള്ള നടപടികളാണ് ഈ രംഗത്തെ അടുത്ത പ്രധാന ചുവടു വെയ്പ്.

 Kerala, News, Kochi, Social Network, Media, State, Government, Service, Social media in government service

അക്ഷയകേന്ദ്രങ്ങളിലൂടെ സംസ്ഥാനത്തുടനീളം കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവില്‍ എട്ട് കോടിയിലധികം സര്‍ട്ടിഫിക്കറ്റുകളാണ് പൊതുജനത്തിന് ലഭ്യമാക്കിയത്. ഈ രംഗത്ത് സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനത്തെ ഇ ഗവേണന്‍സ് രംഗം വന്‍കുതിച്ച് ചാട്ടമാണ് നടത്തുന്നത്. സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തിരുവനന്തപുരത്തെ രണ്ട് ഡാറ്റാ സെന്ററുകളുടെ നവീകരണമടക്കം ഈ രംഗത്ത് സര്‍ക്കാന്‍ വന്‍ മുതല്‍ മുടക്കാണ് നടത്തുന്നത്.
ഓഖി ദുരന്തത്തിന് ശേഷം സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കുവാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മത്സ്യബന്ധന മേഖലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഫിഷറീസ് വകുപ്പ്, എന്‍.ഐ.സി എന്നിവ സംയുക്തമായി നടപ്പിലാക്കിയ സാഗര സുരക്ഷാ സംവിധാനം തീരത്തും കടലിലും സുരക്ഷ ഉറപ്പാക്കുന്നു. സാഗരയില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടുകളിലെ തൊഴിലാളികളുടെ എണ്ണവും വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നു. കടലില്‍വെച്ച് തൊഴിലാളികള്‍ മറ്റൊരു ബോട്ടിലേക്ക് മാറുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അതത് സമയത്ത് ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെ കൈമാറാന്‍ സാധിക്കും. സാങ്കേതികവിദ്യയിലൂടെ കാലാവസ്ഥാമൂന്നറിയിപ്പും സുരക്ഷാ നിര്‍ദ്ദേശങ്ങളും തൊഴിലാളികള്‍ക്ക് ഉടനടി ലഭ്യമാക്കുവാനും ഉപഗ്രഹ ഗതിനിര്‍ണ്ണയസംവിധാനത്തിലൂടെ ബോട്ടുകളുടെ സ്ഥാനവും സുരക്ഷാ ഏജന്‍സികള്‍ക്ക് മനസ്സിലാക്കുവാനും സാധിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Social Network, Media, State, Government, Service, Social media in government service