Follow KVARTHA on Google news Follow Us!
ad

ഇന്ധന വില റിക്കാര്‍ഡില്‍, എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ ബി ജെ പി കൂട്ടു നില്‍ക്കുന്നു; രമേശ് ചെന്നിത്തല

ഇന്ധന വില വീണ്ടും കുതിച്ചുയരുന്നതിന് പിന്നില്‍ ബി ജെ പി യും, എണ്ണ കമ്പനികളും തമ്മിലുള്ള News, Thiruvananthapuram, Kerala, BJP, Ramesh Chennithala,
തിരുവനന്തപുരം: (www.kvartha.com 20/05/2018) ഇന്ധന വില വീണ്ടും കുതിച്ചുയരുന്നതിന് പിന്നില്‍ ബി ജെ പി യും, എണ്ണ കമ്പനികളും തമ്മിലുള്ള ഗൂഡാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് ഇന്ധന വില സര്‍വകാല റിക്കാര്‍ഡിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില ഇന്ന് 80 രൂപ കടന്നിരിക്കുകയാണ്. ഡീസലിന് 73 രൂപയിലധികമായി വില.

ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിച്ച് ലാഭം കൊയ്യാന്‍ ബി ജെ പി സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന ഇത്തരം വഴിവിട്ട സഹായങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയാണ് വിവിധ സംസ്ഥാനങ്ങളില്‍ ബി ജെ പി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

News, Thiruvananthapuram, Kerala, BJP, Ramesh Chennithala,Petrolium Price in record Hike


മുമ്പ് ഇന്ധന വില വര്‍ധിച്ചപ്പോള്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട അധികനികുതി വേണ്ടെന്ന് വച്ചാണ് കേരളത്തില്‍ ഇന്ധനവില പിടിച്ച് നിര്‍ത്തിയത്. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാരാകട്ടെ ബി ജെ പി സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, BJP, Ramesh Chennithala,Petrolium Price in record Hike