Follow KVARTHA on Google news Follow Us!
ad

പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവം: അറസ്റ്റിലായ പ്രതിയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ ഗോവധത്തിന് കേസ്

ഉത്തരേന്ത്യയില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലി കൊന്നു. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. കശാപ്പ് നടത്തുകയാണെന്ന് National, News, Animals, Murder, Youth, Bopal, Arrest, Accused, Complaint, Case, Cow, Man Beaten To Death In Madhya Pradesh By Mob That Suspected Cow Slaughter
ഭോപ്പാല്‍: (www.kvartha.com 20.05.2018) പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ ഗോവധത്തിന് പോലീസ് കേസെടുത്തു. മദ്ധ്യപ്രദേശിലെ സത്ന ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കശാപ്പ് നടത്തുകയാണെന്ന് ആരോപിച്ച് റിയാസ്(45) എന്ന യുവാവിനെയാണ് തല്ലിക്കൊന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷക്കീലിന് ക്രൂരമായി മര്‍ദനമേറ്റു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പവന്‍ സിംഗ് ഗോണ്ട്, വിജയ് സിംഗ് ഗോണ്ട്, ഫൂല്‍ സിംഗ്, നാരായണ്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

കശാപ്പ് നടന്നെന്ന് പറയപ്പെടുന്ന സ്ഥലത്തുനിന്ന് കാളയുടെയും മറ്റ് രണ്ട് മൃഗങ്ങളുടെയും മാംസം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ പവന്‍ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട റിയാസിന്റെയും സുഹൃത്ത് ഷക്കീലിന്റെയും പേരില്‍ ഗോവധത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.


മദ്ധ്യപ്രദേശില്‍ പശുവിനെ കൊല്ലുന്നതിന് രണ്ട് വര്‍ഷം വരെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഗോവധം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 2012ലാണ് നിയമം ഭേദഗതി ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Animals, Murder, Youth, Bopal, Arrest, Accused, Complaint, Case, Cow, Man Beaten To Death In Madhya Pradesh By Mob That Suspected Cow Slaughter