Follow KVARTHA on Google news Follow Us!
ad

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം, സൂര്യ ഇനി ഇഷാനു സ്വന്തം

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് തലസ്ഥാനം സാക്ഷിയായി. ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമായ സൂര്യ ഇനി പുരുഷനായി Kerala, News, Thiruvananthapuram, Marriage, Transgender, First transgender Marriage in Kerala.
തിരുവനന്തപുരം: (www.kvartha.com 10.05.2018) കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് തലസ്ഥാനം സാക്ഷിയായി. ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമായ സൂര്യ ഇനി പുരുഷനായി മാറിയ ഇഷാനു സ്വന്തം. ട്രാന്‍സ് ജെന്‍ഡറുകളെ സാക്ഷിയാക്കി ബന്ധുക്കളുടെ അനുഗ്രഹത്തോടെ ഇരുവരും വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തിരുവനന്തപുരം മന്നം നാഷണല്‍ ക്‌ളബ്ബില്‍ നടന്ന വിവാഹം, ആദ്യത്തെ നിയമവിധേയമായ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ്. സൂര്യ ഹിന്ദു മതത്തില്‍പെട്ടതും ഇഷാന്‍ ഇസ്‌ളാം വിശ്വാസിയുമാണ്. എന്നാല്‍ മതപരമായ ആചാര ചടങ്ങുകളെല്ലാം ഒഴിവാക്കിയാണ് വിവാഹം നടന്നത്. മുന്‍ എം.പി ടി.എന്‍.സീമ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ സൂര്യ രണ്ട് വര്‍ഷം മുമ്പാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇഷാന്‍ ആണായി മാറിയത്. താന്‍ ആണായി മാറുന്നതില്‍ വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ തന്റെ യഥാര്‍ത്ഥ വ്യക്തിത്വം മനസിലാക്കിയ ഇളയ സഹോദരി ഷിജിന തനിക്കൊപ്പം നില്‍ക്കുകയായിരുന്നു. ഷിജിന തന്നെയാണ് മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതും തന്നെ മകനെ പോലെ സ്നേഹിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതെന്നും ഇഷാന്‍ പറഞ്ഞു.

 Kerala, News, Thiruvananthapuram, Marriage, Transgender, First transgender Marriage in Kerala.

സൂര്യയെ വിവാഹം ചെയ്യണമെന്ന ആഗ്രഹം വെളിപ്പെടുത്തിയപ്പോള്‍ കുടുംബം തനിക്കൊപ്പം നിന്നുവെന്നും ഇഷാന്‍ പറഞ്ഞു. സൂര്യയുടെ വീട്ടുകാരുമായി വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായില്ല. ആറ് മാസം മുമ്പാണ് സൂര്യയോട് ഇഷാന്‍ വിവാഹഭ്യര്‍ത്ഥന നടത്തിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലുള്ളവര്‍ ആട്ടവും പാട്ടവുമായാണ് വധൂ-വരന്മാരെ വിവാഹവേദിയിലേക്ക് ആനയിച്ചത്. തങ്ങളുടെ കൂട്ടത്തിലെ രണ്ടു പേരുടെ വിവാഹം ശരിക്കും അവര്‍ ആഘോഷമാക്കുകയായിരുന്നു.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സാധാരണ മനുഷ്യരെ പോലെ വിവാഹ ജീവിതം സാദ്ധ്യമാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് തങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിവാഹശേഷം സൂര്യയും ഇഷാനും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Marriage, Transgender, First transgender Marriage in Kerala.