Follow KVARTHA on Google news Follow Us!
ad

കേരള - കര്‍ണടകതീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം

കേരള - കര്‍ണാടക തീരത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ Kerala, News, Karnataka, Thiruvananthapuram, Coastal aria, Fisherman, Should, Fishermen should be alert: Disaster Management Authority.
തിരുവനന്തപുരം: (www.kvartha.com 27.05.2018) കേരള - കര്‍ണാടക തീരത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തില്‍ തെക്കുപടിഞ്ഞാറ് നിന്നും പടിഞ്ഞാറേക്ക് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറുനിന്ന് പടിഞ്ഞാറേക്ക് 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ഇത് 55 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാനും സാധ്യതയുണ്ട്. കര്‍ണ്ണാടക തീരത്ത് വടക്കുപടിഞ്ഞാറ് നിന്നും തെക്കുകിഴക്കും, കിഴക്ക് നിന്ന് പടിഞ്ഞാറേക്കും 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും ആയേക്കാം.


മത്സ്യത്തൊഴിലാളികള്‍ കേരള - കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് - കന്യാകുമാരി പ്രദേശങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Karnataka, Thiruvananthapuram, Coastal aria, Fisherman, Should, Fishermen should be alert: Disaster Management Authority.