Follow KVARTHA on Google news Follow Us!
ad

നിപ വൈറസിനെ പേടി; കോഴിക്കോട് വെച്ച് നടത്താനിരുന്ന ഡോക്ടര്‍മാരുടെ വിവാഹം അവസാന നിമിഷം മാറ്റി

നിപ വൈറസ് ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ കോഴിക്കോട് വെച്ച് നടത്താനിരുന്ന ഡോക്ടര്‍മാരുടെ വിവാഹം അവസാന നിമിഷം മാറ്റി. ഞായറാഴ്ച Kerala, News, Alappuzha, Trending, Marriage, Date, Changed, Doctors, Doctors' marriages at Kozhikode were shifted at the last moment.
ആലപ്പുഴ: (www.kvartha.com 27.05.2018) നിപ വൈറസ് ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ കോഴിക്കോട് വെച്ച് നടത്താനിരുന്ന ഡോക്ടര്‍മാരുടെ വിവാഹം അവസാന നിമിഷം മാറ്റി. ഞായറാഴ്ച കോഴിക്കോട് വച്ച് നടക്കാനിരുന്ന വിവാഹമാണ് അവസാന നിമിഷം വേദി മാറ്റി അമ്പലപ്പുഴയില്‍ നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ ഡോക്ടര്‍മാരായ കിരണ്‍ കെ ജിയുടെയും നീതുവിന്റെയും വിവാഹമാണ് അമ്പലപ്പുഴയിലേക്ക് മാറ്റിയത്.

കിരണിന്റെ സ്വദേശമായ കോഴിക്കോട് വച്ച് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വധുവിന്റെ ബന്ധുക്കള്‍ എതിര്‍പ്പ് അറിയിച്ചതോടെ വിവാഹ ചടങ്ങ് അമ്പലപ്പുഴയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. വധുവായ ഡോ. നീതു അമ്പലപ്പുഴ സ്വദേശിനിയാണ്. താനും നീതുവും ഡോക്ടര്‍മാരായതിനാല്‍ ബന്ധുക്കളുടെ ആശങ്ക പരിഗണിക്കാതിരിക്കാനാകില്ലെന്നും അതിനാലാണ് വിവാഹ വേദി മാറ്റിയതെന്നും ഡോ. കിരണ്‍ പറഞ്ഞു.


വധുവിന്റെ ബന്ധുക്കള്‍ക്ക് കോഴിക്കോട് താമസിക്കാനുള്ള സൗകര്യങ്ങള്‍ അടക്കം എല്ലാം തയ്യാറായിരുന്നു. എന്നാല്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് അവസാന നിമിഷം വിവാഹ വേദി മാറ്റേണ്ടി വന്നു. വിവാഹം കോഴിക്കോട് വച്ച് തന്നെ നടത്താന്‍ വരനും വധുവും തയ്യാറായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ എതിര്‍പ്പ് മൂലമാണ് വിവാഹവേദി മാറ്റേണ്ടി വന്നത്. അവസാന നിമിഷം വേദി മാറ്റേണ്ടി വന്നതിനാല്‍ ഒറ്റ ദിവസം കൊണ്ടാണ് പുതിയ വേദി കണ്ടെത്തിയതെന്ന് വധുവിന്റെ ബന്ധു വെളിപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Trending, Marriage, Date, Changed, Doctors, Doctors' marriages at Kozhikode were shifted at the last moment.