Follow KVARTHA on Google news Follow Us!
ad

കുതിരക്കച്ചവടം തിരിഞ്ഞുകൊത്തുന്നു; 6 ബിജെപി എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചെന്ന് കോണ്‍ഗ്രസ്

കര്‍ണാടക തെരഞ്ഞടുപ്പില്‍ കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ ജെ ഡി Bangalore, News, Politics, Karnataka, BJP, Congress, National,
ബംഗളൂരു: (www.kvartha.com 16.05.2018) കര്‍ണാടക തെരഞ്ഞടുപ്പില്‍ കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ ജെ ഡി എസിന്റെ പിന്തുണയോടെ അധികാരം കൈപിടിയിലാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗം ചേരുന്നു. യോഗത്തിന് 74 എംഎല്‍എമാര്‍ എത്തിച്ചേര്‍ന്നു. 78 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബെല്ലാരിയില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരെ ബന്ധപ്പെടാന്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിനായില്ല. നേരത്തേ ബിജെപിയിലുണ്ടായിരുന്നവരാണ് ഇവര്‍.

യോഗത്തിന് എത്തിയ എംഎല്‍എമാരുടെ ഒപ്പ് ശേഖരിച്ച് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനാണ് നീക്കം നടക്കുന്നത്. ജെഡിഎസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ വിട്ടുനിന്നുവെന്നാണ് വിവരം. അതിനിടെ ആറ് ബിജെപി എംഎല്‍മാര്‍ തങ്ങളെ സമീപിച്ചെന്ന് കോണ്‍ഗ്രസും അവകാശപ്പെട്ടു.


115 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. വ്യാഴാഴ്ച ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെഡിഎസിന്റെ നിയമസഭാ കക്ഷി നേതാവ് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി ബുധനാഴ്ച തന്നെ ഗവര്‍ണറെ കാണുമെന്നും കുമാരസ്വാമി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress to take MLAs to a resort, Bangalore, News, Politics, Karnataka, BJP, Congress, National.